ഒഫീലിയ തകര്‍ത്താടി; അയര്‍ലണ്ട് ഇന്ന് ഇരുട്ടിലാകും

 

ഒഫീലിയ ചുഴലിക്കാറ്റില്‍ അയര്‍ലണ്ടില്‍ ഏകദേശം 20,000 ഉപഭോക്താക്കള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം വൈദ്യുതി ബന്ധം തടസ്സപെട്ടു. രാജ്യത്തെ തെക്കന്‍ കൌണ്ടികളില്‍ വ്യാപകമായ വൈദ്യുതി തകരാറുകള്‍ സംഭവിച്ചതായി ESB അറിയിച്ചു. കെറി, കോര്‍ക്ക്, ടിപ്പററി, വാട്ടര്‍ഫോര്‍ഡ്, വെക്‌സ്‌ഫോര്‍ഡ്, ലിമെറിക്ക് തുടങ്ങിയ കൗണ്ടികളിലാണ് വൈദ്യുത ബന്ധം പൂര്‍ണ്ണമായും തടസ്സപ്പെട്ടത്. ഇന്ന് രാത്രിയിലും ഈ പ്രദേശങ്ങള്‍ ഇരുട്ടിലാകുമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.

രാജ്യമെമ്പാടുമുള്ള സുരക്ഷാ ജീവനക്കാര്‍ വൈദ്യുതി തകരാറുകള്‍ പരിഹരിച്ച് വരികയാണെന്ന് ESB വ്യക്തമാക്കി. ഇന്ന് രാവിലെ മുതല്‍ തന്നെ രാജ്യത്തിന്റെ പല ഭാഗത്തും വൈദ്യുത ബന്ധം തകരാറിലായിരുന്നു. രാവിലെ 8 മണിമുതല്‍ വുഡ്ഫോര്‍ഫില്‍ 1,626 വീടുകളും കില്‍കെന്നിയില്‍ 969 വീടുകളും വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടു. കോര്‍ക്ക് മേഖലയിലാണ് ഗണ്യമായ വൈദ്യുതി തകരാറുകള്‍ സംഭവിച്ചിട്ടുള്ളത്. ഡഗ്ലസില്‍ 990 വീടുകളില്‍ വൈദ്യുതി നഷ്ടപ്പെട്ടു, ബിഷപ്പ്സ്റ്റൗണില്‍ 530 പേര്‍ ഇരുട്ടിലാണ്, ബാലിന്‍കൊളീഗ് ല്‍ 754 പേര്‍ക്കും വൈദ്യുതി ലഭ്യമല്ല. റിവര്‍ സ്റ്റോണില്‍ 620 വീടുകള്‍ക്ക് വൈദ്യുതിയില്ല, ലീബ്രിഡ്ജില്‍ 50 വീടുകളിലും കാസ്റ്റിലിയോണ്‍ പ്രദേശത്ത് 483 ഭവനങ്ങളും ഇന്ന് ഇരുട്ടിലാകും.

വാട്ടര്‍ഫോഡിലെ ലിസമോറില്‍ 532 വീടുകളിലും ലീമെറിക്കിലെ കേപ്പമോറില്‍ 937 വീടുകളും വൈദ്യുത തടസ്സം നേരിടുന്നു. ലിമെറിക്കിലെ പാട്രിക്വെല്ലില്‍ 150 വീടുകളും. നാവനില്‍ 54 വീടുകളിലും കില്‍കെന്നിയിലെ ബല്ലിഹെയിലില്‍ 69 വീടുകളിലും വൈദ്യുത ബന്ധം തകരാറിലായി. ഈ പ്രദേശങ്ങളില്‍ വൈദ്യുത ബന്ധം എപ്പോള്‍ പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വീണുകിടക്കുന്ന ഇലക്ട്രിക് വയറുകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നും ജാഗ്രത പാലിക്കാനും ESB മുന്നറിയിപ്പു നല്‍കിയിട്ടുണ്ട് വൈദ്യുതി ബന്ധം ഇല്ലാത്ത പ്രദേശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുചെയ്യുക.

ESB നെറ്റ്വര്‍ക്കുകളില്‍ അടിയന്തിരവും അപകടകരവുമായ സാഹചര്യങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിന് 1850 372 999 അല്ലെങ്കില്‍ +353 21 2382410 എന്ന നമ്പറില്‍ വിളിക്കുക.

Share this news

Leave a Reply

%d bloggers like this: