ഒഫീലിയ ചുഴലിക്കാറ്റ് അയര്‍ലണ്ടിലേക്ക്; വേഗത മണിക്കൂറില്‍ 120 കി.മി; ജാഗ്രത നിര്‍ദ്ദേശം നല്‍കി മെറ്റ് ഐറാന്‍

 

അയര്‍ലന്റിലാകെ ഭീതിപരത്തി അടുത്ത ആഴ്ചയില്‍ ഒഫീലിയ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. 120 കിലോ മീറ്ററിലധികം വേഗതയിലാണ് ഒഫീലിയ വീശിയടിക്കുന്നതെന്നാണ് മുന്നറിയിപ്പ്. ഇന്ന് അറ്റ്‌ലാന്റിക് മേഖല കടക്കുന്നതോടെ കാറ്റിന് വേഗത കൂടാന്‍ സാധ്യതയുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നു. അയര്‍ലണ്ടിന് നേരെയുള്ള ചുഴലിക്കാറ്റിന്റെ പാത തെക്ക്-പടിഞ്ഞാറ് പ്രദേശങ്ങളിലൂടെ പോര്‍ച്ചുഗലിലേക്ക് കടക്കും.

കനത്ത മഴയ്ക്കും 70 മൈല്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. ഒഫീലിയ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചത് വളരെ പെട്ടെന്നായിരുന്നു. അയര്‍ലണ്ടിന്റെ മൊത്തം കാലാവസ്ഥയില്‍ പ്രകടമായ മാറ്റമുണ്ടാകും. ഒരു രാത്രികൊണ്ട് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച ഒഫീലിയ ഐബീരിയ ലക്ഷ്യമാക്കിയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

കാറ്റിന്റെ സഞ്ചാരപഥം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. വാരാന്ത്യത്തില്‍ വടക്കന്‍ മേഖലകളില്‍ എത്തുന്നതോടെ അത് അപ്രതീക്ഷിത ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ആയി മാറുകയും അയര്‍ലന്‍ഡ്, യുകെ എന്നിവിടങ്ങളിലേയ്ക്ക് സഞ്ചരിക്കുകയും ചെയ്യും.

കനത്ത മഴയും കാറ്റുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വര്‍ഷം ഇതുവരെ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്ന് രൂപപ്പെട്ട ശക്തമായ പത്താമത്തെ കൊടുങ്കാറ്റാണ് ഒഫീലിയ. അടുത്ത ആഴ്ചയില്‍ അയര്‍ലാന്‍ഡിലേക്ക് കുതിക്കാന്‍ തയ്യാറെടുക്കുന്ന ഏറ്റവും വേഗത കൂടിയ കാറ്റ് 1961 ല്‍ ഐറിഷ് തീരത്ത് ആഞ്ഞടിച്ച കൊടുങ്കാറ്റിനേക്കാള്‍ വേഗത കുറവാണ്. അയര്‍ലണ്ടിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡുകളിലൊന്നായ 180 കിലോമീറ്റര്‍ വേഗതയിലാണ് അന്ന് കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഉണ്ടായ ഈ ഡെബ്ബി ചുഴലിക്കാറ്റ് 11 പേരുടെ ജീവനെടുത്താണ് കടന്നു പോയത്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: