ഒഫീലിയ കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ ആഞ്ഞ് വീശും; മണിക്കൂറില്‍ 130 കി.മീ വേഗതയില്‍ എത്തുന്ന കൊടുങ്കാറ്റ് കനത്ത നാശം വിതയ്ക്കാന്‍ സാധ്യത; ജാഗ്രത നിര്‍ദ്ദേശം നല്കി മെറ്റ് ഐറാന്‍

 

അയര്‍ലണ്ടിലാകെ നാശം വിതച്ച് ഒഫിലീയ കൊടുങ്കാറ്റ് ഇന്ന് രാജ്യത്ത് ആഞ്ഞുവീശുമെന്ന് കാലവാസ്ഥാ നീരക്ഷകരുടെ മുന്നറിയിപ്പ്. കാലവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് മിക്ക നഗരങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഒഫീലിയ വന്‍ നാശം വിതയ്ക്കുമെന്ന ഭയത്തിലാണ് ഐറിഷ് ജനത. ഇപ്പോള്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന് മണിക്കൂറില്‍ 130 കി. മീ വേഗതയാണ് ഉള്ളത്. അയര്‍ലണ്ടിലെമ്പാടും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

അയര്‍ലണ്ടിലെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. ക്രെഷുകളും മോണ്ടിസോറികളും ഇന്ന് അടഞ്ഞ് കിടക്കും.

രാജ്യത്ത് വീശിയടിക്കുന്ന ചുഴലിക്കാറ്റിനൊപ്പം ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ അടുത്ത 48 മണിക്കൂറില്‍ കാറ്റിന്റെ ശക്തി കുറയാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം പറയുന്നു. ഈ വര്‍ഷം ഇതുവരെ അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്ന് രൂപപ്പെട്ട ശക്തമായ പത്താമത്തെ കൊടുങ്കാറ്റാണ് ഒഫിലിയ. ഒരു രാത്രിക്കൊണ്ട് രൂപപ്പെട്ട ചുഴലിക്കാറ്റ് ഒഫിലിയ ഇപ്പോള്‍ ഐബിരിയ ലക്ഷ്യമാക്കിയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

കനത്ത മഴയും, കൊടുങ്കാറ്റും ഉണ്ടാകാം ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുണ്ട്. അറ്റ്ലാന്റിക് പ്രദേശത്ത് റെക്കോര്‍ഡ് ചെയ്യപ്പെട്ട ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഒഫീലിയയെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പ്രസ്താവനയില്‍ അറിയിച്ചു.

 

ഒഫീലിയയുടെ ഗതി ഇതുവഴി

From 07:00: coastal areas of Counties Cork and Kerry

From 09:00: Remaining parts of Munster

From 12:00: South Leinster and Galway

From 13:00 Dublin and remaining Leinster

From 15:00 North Connacht and Ulster

ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍,

ഓരോരുത്തരും വ്യക്തിപരമായ സുരക്ഷ ഉറപ്പുവരുത്തേണ്ടതാണ്
അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, കഴിവതും വീടിനുള്ളില്‍ തങ്ങുക.
രാജ്യം മുഴുവനും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജീവന്‍ അപകടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ സ്‌കൂളുകളും കോളേജുകളും കുട്ടികളുടെ സംരക്ഷണ സംവിധാനങ്ങളും അടച്ചിടാന്‍ മെറ്റ് ഐറാന്‍ നിര്‍ദ്ദേശിച്ചു.
പല എയര്‍ലൈന്‍സ് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഉപഭോക്താകള്‍ക്ക് ഓണ്‍ലൈനില്‍ ഇവ പരിശോധിക്കാവുന്നതാണ്.
HSE എല്ലാ ഔട്ട്‌പേഷ്യന്റ് അപ്പോയിന്‍മെന്റുകളും റദ്ദാക്കിയിട്ടുണ്ട്.
റെഡ് വെതര്‍ വാണിങ് ഉള്ളതിനാല്‍ ഇന്ന് രാജ്യത്തുടനീളം ഡന്‍സ് സ്റ്റോറുകള്‍ അടഞ്ഞ് കിടക്കും.
കൊടുങ്കാറ്റ് എത്തുന്നതിനു മുന്‍പ് വീടിനു പുറത്ത് കിടക്കുന്ന ഫര്‍ണിച്ചറുകളും ചവറ്റുകൊട്ടകളും മറ്റ് ഉപകരണങ്ങളും സുരക്ഷിതമായി സൂക്ഷിക്കണം.
ചില മേഖലകളില്‍ മൂന്നു ദിവസത്തേക്ക് വൈദ്യുതി തകരാര്‍ ഉണ്ടാകുമെന്ന് ESB മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബസ് ഐറാന്‍ തങ്ങളുടെ എല്ലാ സര്‍വീസുകളും 5 am മുതല്‍ 2 pm വരെ റദ്ദാക്കിയിട്ടുണ്ട്.
കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ്, ഗാല്‍വേ, ക്ലെയര്‍, ലിമെറിക് എന്നിവിടങ്ങളില്‍ പോസ്റ്റ് മെയില്‍ സേവനം റദ്ദാക്കിയിട്ടുണ്ട്.

https://www.youtube.com/watch?v=PBBwEFSv7gw

Share this news

Leave a Reply

%d bloggers like this: