ഒഫീലിയ: അറിയേണ്ടതെല്ലാം…

ഡബ്ലിന്‍: മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന ഒഫീലിയ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്ന് കാലാവസ്ഥാ പ്രവചനം. നാഷണല്‍ എമര്‍ജന്‍സി കോഡിനേഷന്‍ ഗ്രൂപ്പ് നിരീക്ഷണം ശക്തമാക്കി. രാജ്യത്തെ സ്‌കൂളുകള്‍, കോളേജുകള്‍, ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങി എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് പ്രവര്‍ത്തിക്കില്ല. വ്യോമ-റോഡ് ഗതാഗതങ്ങളും താത്കാലികമായി നിര്‍ത്തിവെയ്ക്കും.

അയര്‍ലണ്ടില്‍ നിന്നുള്ള എയര്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ലിന്‍ഗസ്സ് അറിയിച്ചു. തൊഴില്‍ കേന്ദ്രങ്ങളും ഇന്ന് അടച്ചിടും. കഴിവതും ഇന്നത്തെ യാത്രകള്‍ ഒഴിവാക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം ശക്തമായ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കോര്‍ക്ക് സിറ്റി കൗണ്‍സിലിന്റെ പൊതു സേവന കേന്ദ്രങ്ങളില്‍ പലതും ഇന്ന് അടച്ചിടുമെന്ന് അറിയിച്ചു. കോര്‍ക്ക് സിറ്റി ഹാള്‍, പബ്ലിക് ലൈബ്രറികള്‍, സിവിക് അമിനിറ്റി സൈറ്റ്, സിമ്മിഗ്പൂളുകള്‍, പൊതു പാര്‍ക്കുകള്‍ എന്നിവ ഇന്ന് പ്രവര്‍ത്തന രഹിതമായിരിക്കും.

ബസ് ഏറാന്റെ എല്ലാ സര്‍വീസുകളും ഇന്ന് 5 എ.എം മുതല്‍ 2 പി.എം വരെ റദ്ദാക്കിയിരിക്കുകയാണ്. ഡബ്ലിന്‍ ബസ്സ് രാവിലെയുള്ള സര്‍വീസുകള്‍ നടത്തിയെങ്കിലും 9 എ.എം മുതല്‍ 6 പി.എം വരെ സര്‍വീസുകള്‍ നടത്തില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡബ്ലിന്‍ ബസ്സിന്റെ www.dublinbus.ie എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഐറിഷ് റെയിലിന്റെ ചില സര്‍വീസുകള്‍ക്കും ഇന്ന് മുടക്കം സംഭവിക്കും. ലീമെറിക് ജങ്ക്ഷന്‍ മുതല്‍ വാട്ടര്‍ഫോര്‍ഡ് വരെ, ലീമെറിക് മുതല്‍ ബാല്ല്യബ്രോഫ്യ് എന്നിവ ഒഴികെയുള്ള മറ്റെല്ലാ സര്‍വീസുകളും ഇന്ന് പ്രവര്‍ത്തിക്കും. ട്രെയിനുകള്‍ എല്ലാം വേഗത കുറച്ച് ആയിരിക്കും ഇന്ന് ഓടുക.

വിമാന സര്‍വീസുകളില്‍ സേവനം നിര്‍ത്തിവെക്കുന്നവയെപ്പറ്റി വ്യക്തമായി അറിഞ്ഞശേഷം മാത്രം എയര്‍പോര്‍ട്ടില്‍ എത്താന്‍ ഡബ്ലിന്‍ ഷാനോന്‍ എയര്‍പോര്‍ട്ടുകള്‍ അറിയിച്ചു.

എ എം

 

Share this news

Leave a Reply

%d bloggers like this: