ഒടുവില്‍ സമ്മതിച്ചു പറഞ്ഞത് തെറ്റായിപ്പോയെന്ന് : ക്ഷമാപണം നടത്തി മന്ത്രി വരേദ്കര്‍

വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ശീതീകരണ സംവിധാനം തകരാറിലായ വാര്‍ത്തയില്‍ തന്റെ പരാമര്‍ശത്തിന് മന്ത്രി ലിയോ വരേദ്കര്‍ ക്ഷമാപണം നടത്തി. പരാമര്‍ശം വിവാദമായതോടെ തന്റെ അഭിപ്രായം തെറ്റായി പോയെന്നും, ക്ഷമാപണം നടത്തുന്നതായും വരേദ്കര്‍ തുറന്നു പറഞ്ഞു.

വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ശവശരീരങ്ങള്‍ ട്രോളിയില്‍ കിടന്നു അഴുകി, ശരീര ദ്രവങ്ങള്‍ തറയിലൂടെ ഒലിച്ചിറങ്ങുന്നതായും, ദുര്‍ഗന്ധം വമിക്കുന്നതായും ആശുപത്രിയിലെ 4 പാത്തോളജിസ്റ്റുമാര്‍ എച്ച്.എസ്.സി ക്കു അയച്ച കത്ത് ചോര്‍ന്നതോടെ ഇത് വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം വാട്ടര്‍ഫോര്‍ഡില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കവെ ആശുപത്രിയുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്ക് തെളിവില്ലെന്നും, ഇത് അടിസ്ഥാനരഹിത വാര്‍ത്തയാണെന്നും മന്ത്രി ലിയോ വരേദ്കര്‍ പരമാര്‍ശം നടത്തിയിരുന്നു.

ആരോഗ്യ മന്ത്രി പോലും ഈ വാര്‍ത്തയ്ക്ക് പ്രാധാന്യം കൊടുത്തപ്പോള്‍ രാജ്യത്തെ പ്രധാനമന്ത്രിയില്‍ നിന്നുണ്ടായ അഭിപ്രായം വന്‍ വിവാദത്തിനു വഴിവെച്ചിരുന്നു. മുതിര്‍ന്ന ആരോഗ്യ വിദഗ്ധരും, മറ്റു ജനപ്രതിനിധികളും ഇതിനെതിരെ ശബ്ദമുയര്‍ത്തിയതോടെ വരേദ്കര്‍ ഈ പരാമര്‍ശം നടത്തിയതിനു ക്ഷമ ചോദിക്കുകയായിരുന്നു.

ആശുപത്രിയിലെ ശീതീകരണ സംവിധാനം സാധാരണനിലയിലാക്കാന്‍ എല്ലാ നടപടികളും കൈക്കോളുമെന്നും മന്ത്രി ക്ഷമാപണത്തിനിടെ വ്യക്തമാക്കി. രണ്ടാഴ്ചക്കകം ആശപത്രിയില്‍ മൊബൈല്‍ ശീതികരണി പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. വാട്ടര്‍ഫോഡ് ആശുപത്രിയിലെ മോര്‍ച്ചറി വിഭാഗത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ ആരഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

എ.എം

Share this news

Leave a Reply

%d bloggers like this: