ഒഐസിസി അയര്‍ലണ്ട് നു പുതിയ നേതൃത്വം

ഡബ്ലിന്‍ : കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ പുതിയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം അയര്‍ലണ്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്നു. ഗാന്ധിജയന്തിദിനമായ ഒക്ടോബര് രണ്ടിനു ഡബ്ലിനിലെ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണില്‍ അയര്‍ലണ്ട് ലെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ അന്‍പതില്പരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓവര്‍സീസ് ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. ഈ യോഗത്തിനെ അഭിസംബോധന ചെയ്തുകൊണ്ട് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ശ്രീ കൊടിക്കുന്നില്‍ സുരേഷ് എം പി ഫോണിലൂടെ ആശംസകള്‍ നേര്‍ന്നു. കേരളത്തിലെ കോണ്‍ഗ്രസിന്റെ യുവ എം ല്‍ എ ശ്രീ വി ടി ബല്‍റാം വീഡിയോ കോണ്‍ഫെറെന്‍സിലൂടെ യോഗം ഉത്ഘാടനം ചെയ്തു.

യോഗത്തില്‍ വച്ച് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് : ശ്രീ ബിജു സെബാസ്റ്റ്യന്‍ ( ക്ലോന്‍സില്ല )
ജനറല്‍ സെക്രട്ടറി: ശ്രീ അനീഷ് . കെ. ജോയ് ( ഡബ്ലിന്‍ )
വൈസ് പ്രെസിഡെന്റ് : ശ്രീ എല്‍ദോ . സി. ചെമ്മനം ( ട്രിം )
വൈസ് പ്രസിഡന്റ് : ശ്രീ ഷിജു ശാസ്താംകുന്നേല്‍ ( വാട്ടര്‍ ഫോര്‍ഡ് )
വൈസ് പ്രസിഡന്റ്: ശ്രീ പ്രേംജി സോമന്‍ ( വാട്ടര്‍ ഫോര്‍ഡ് )
ജോയിന്റ് സെക്രട്ടറി: ശ്രീ പ്രിന്‍സ് ജോസഫ്( ഡബ്ലിന്‍ )
ജോയിന്റ് സെക്രട്ടറി : ശ്രീ മനോജ് മെഴുവേലി ( താല )
ജോയിന്റ് സെക്രട്ടറി : ശ്രീ വിനോയ് പനച്ചിക്കല്‍( ദ്രോഗ്‌ഹെഡ )
ട്രഷറര്‍: ശ്രീ ജിബിന്‍ ജോസഫ് ( ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ )

എക്‌സിക്യൂട്ടീവ് അംഗങ്ങള്‍
ജിജോ കുരിയന്‍ ( അതലോണ്‍ )
ജോര്‍ജ് വര്ഗീസ് ( വാട്ടര്‍ ഫോര്‍ഡ് )
എമി സെബാസ്റ്റ്യന്‍ ( ദ്രോഗ്‌ഹെഡ )
മാത്യു കുര്യാകോസ് ( സെല്‍ ബ്രിഡ്ജ് )
ഷാജി . പി . ജോണ്‍ ( വാട്ടര്‍ഫോര്‍ഡ് )
സാബു ഐസക് ( വാട്ടര്‍ ഫോര്‍ഡ് )
സെബാസ്റ്റ്യന്‍ ( ബ്ലാക്ക് റോക്ക് )

അയര്‍ലണ്ടിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തിക്കുവാനുള്ള ഒരു ഓപ്പണ്‍ ഫോറം ആയിരിക്കും ഒഐസിസി യുടെ പുതിയ നേതൃത്വം എന്ന് കമ്മിറ്റി അറിയിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് യു ഡി എഫ് പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളായിരിക്കും ഒഐസിസി അയര്‍ലന്‍ഡ് തുടര്‍ന്ന് സ്വീകരിക്കുന്നത് എന്ന് പത്ര കുറിപ്പിലൂടെ അറിയിച്ചു.

ഫോണ്‍ : 0877888374 , 0894186869, 0873172164, 0872745790, 0877580265.

Share this news

Leave a Reply

%d bloggers like this: