ഐ.ഇ.എല്‍.ടി.എസ് തട്ടിപ്പ് കേരളത്തില്‍ വ്യാപകമാകുന്നു; വ്യാജ സ്ഥാപനങ്ങളുടെ ചതിയില്‍പ്പെട്ട് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടത് നിരവധി പേര്‍ക്ക്

പഠിച്ച് യോഗ്യത നേടുന്നവര്‍പോലും സംശയിക്കപ്പെടുന്ന അവസ്ഥ. നേഴ്സിംഗ് പഠനത്തിന് ശേഷം അയര്‍ലണ്ട്, യു.എസ്.എ, യു.കെ, ജര്‍മനി, , ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ആശുപത്രികളില്‍ ജോലി ലഭിക്കണമെങ്കില്‍ ഐ.ഇ.എല്‍.ടി.എസ്
പരീക്ഷ പാസാകണമെന്ന നിബന്ധന കര്‍ശനമായതിനാലാണ് കേരളത്തിലെ വിവിധ ജില്ലകളിലും, അന്യ സംസ്ഥാനങ്ങളില്‍ ഐ.എല്‍.ഇ.ടി.എസ്.ഐ.ഇ.എല്‍.ടി.എസ്
പരിശീലനപരീക്ഷ സ്ഥാപനങ്ങള്‍ കൂണ്‍പോലെ വളരുന്നത്.

ജനറല്‍ നഴ്സിംഗ്, ബി.എസ്.സി നേഴ്സിംഗ് പഠിച്ചവര്‍ക്കും ഐ.ഇ.എല്‍.ടി.എസ്
പരീക്ഷ പാസാകണമെന്നാണ് നിബന്ധന. എന്നാല്‍ പതിനഞ്ച് ലക്ഷം രൂപാ മുതല്‍ ഇരുപത് ലക്ഷം രൂപാ മുടക്കില്‍ കേരളത്തിലെ ചില ഐ.ഇ.എല്‍.ടി.എസ്
നടത്തിപ്പ് സ്ഥാപനങ്ങള്‍ പരീക്ഷ പാസാക്കി വിദേശരാജ്യങ്ങളില്‍ ജോലി തരപ്പെടുത്തി കൊടുക്കുമെന്ന തട്ടിപ്പില്‍ കുടുങ്ങി പണം നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. രണ്ടര ലക്ഷം രൂപാ മുതല്‍ മൂന്ന് ലക്ഷം രൂപാവരെയാണ് പരീക്ഷ പാസാക്കി കൊടുക്കുന്നതിന്റെ ഫീസ്.

വിസ, ഓഫര്‍ ലെറ്റര്‍, എന്നിവ കിട്ടിയാല്‍ പറഞ്ഞ ബാക്കി തുക നല്‍കണം. കഴിഞ്ഞ ഒരു വര്‍ഷമായി മംഗലാപുരം, ബംഗളൂരു, മുംബൈ, ചെന്നൈ, ഡെല്‍ഹി എന്നിവടങ്ങളിലെ ഐ.ഇ.എല്‍.ടി.എസ്. പരീക്ഷാ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരുടെ ഇടപ്പെടലുകള്‍ വഴി വിദേശരാജ്യങ്ങളില്‍ ജോലി തേടിയവര്‍ വിദേശ മന്ത്രാലയങ്ങള്‍ വഴി നടത്തിയ അന്വേഷണത്തില്‍ ജോലി നഷ്ടപ്പെട്ട് വ്യാജരേഖകള്‍ സമര്‍പ്പിച്ചതിന് കേസില്‍പ്പെടുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. കേരളത്തില്‍ നിന്ന് വിദേശരാജ്യങ്ങളില്‍ എത്തിയ മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ നിരവധിയാണ്.

വിദേശമന്ത്രാലയങ്ങള്‍ നടത്തിയ സമഗ്ര അന്വേഷണത്തില്‍ എഴുത്ത് പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ അനധികൃതമായി വ്യാജരേഖ ഹാജരാക്കി കടന്നുകൂടിയവരാണെന്ന് കണ്ടെത്തികഴിഞ്ഞു. ഇതുവരെ പരീക്ഷ നടത്തിയ കേരളത്തിലെ 20 സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ പെടുത്തുവാന്‍ ബന്ധപ്പെട്ട വിദേശ മന്ത്രാലായങ്ങള്‍ ഇന്ത്യന്‍ എംബസി വഴി ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടി.

നിയമപരമായല്ലാതെ എം.ഒ.എച്ച് സ്ഥാപനങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ കൊടുത്ത് ഐ.ഇ.എല്‍.ടി.എസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി തട്ടിപ്പില്‍ വീണവര്‍ ഇപ്പോള്‍ ആശങ്കയില്‍ കഴിയുകയാണ്. രേഖകള്‍ ഒന്നുമില്ലാതെ പണം നല്‍കിയവരാണ് കൂടുതലും. അതുകൊണ്ടുതന്നെ യോഗ്യത ഇല്ലാതെ കുറുക്കുവഴിയിലൂടെ ഐ.ഇ.എല്‍.ടി.എസ് സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് എതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: