ഐസിസ് ഭീകരര്‍ മധ്യേഷന്‍ രാജ്യങ്ങളെ ലക്ഷ്യം വെയ്ക്കുന്നതായി റഷ്യന്‍ ചാരസംഘടന

 

മോസ്‌ക്കോ: സിറിയയില്‍ റഷ്യ നടത്തുന്ന വ്യോമാക്രമണത്തില്‍ ഇസ്ലാമിക സ്‌റ്റേറ്റ് തീവ്രവാദികള്‍ പതറുകയാണ്. സിറിയ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ അവസ്ഥ മോശമാകുന്ന സാഹചര്യത്തില്‍ ഐഎസിസ് ഭീകരര്‍ അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പടെയുള്ള മധ്യേഷന്‍ രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നതായി റഷ്യന്‍ ചാരസംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐസിസ് അഫ്‌നിസ്ഥാനിലേയ്ക്ക് നീങ്ങുന്നുവെന്നാണ് റഷ്യയുടെ ചാരമേധാവി അലക്‌സാണ്ടര്‍ ബോട്ട്‌നിക്കോവ് പറയുന്നത്. നിലവില്‍ താലിബാനും ഐസിസും ശത്രുക്കളാണ്. പക്ഷേ അഫ്ഗാനിലെ ഭീകര സംഘടനകളുമായി ബന്ധം സ്ഥാപിച്ച് ഒരുകുടക്കീഴില്‍ അണിനിരക്കാനാണ് ഐസിസ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ഭീകര സംഘടനകള്‍ ഒരുമിച്ചാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേയ്ക്ക് എത്താനുള്ള ദൂരം കുറവല്ല. അതിനാല്‍ അഫ്ഗാനിസ്ഥാനിലേയ്ക്കുള്ള ഐസിസിന്റെ നീക്കം ഏറെ ഭീതിയോടെയാണ് മധ്യേഷ്യന്‍ നോക്കിക്കാണുന്നത്.
-എജെ-

Share this news

Leave a Reply

%d bloggers like this: