ഐറിഷ് ഹോട്ടലില്‍ ഒരു ബോട്ടില്‍ വെള്ളത്തിന് 37 യൂറോ

ഐറിഷ് ഹോട്ടല്‍ ഒരു ബോട്ടില്‍ വെള്ളം വില്‍ക്കുന്നത് 37 യൂറോയ്ക്ക്. ബെല്‍ഫാസ്റ്റിലെ Merchant ഹോട്ടലാണ് 37 യൂറോയുടെ കുടിവെള്ളം വില്‍ക്കുന്നത്. വളരെ എക്‌സ്‌ക്ലൂസിവായ ഈ വാട്ടര്‍ സെര്‍വ് ചെയ്യുന്നതിന് രണ്ടു വെയിറ്റേഴ്‌സിനെയും മാനേജ്‌മെന്റ് നിയമിച്ചിട്ടുണ്ട്. മെനുവില്‍ ഏറ്റവും കുറഞ്ഞനിരക്കിലുള്ള വാട്ടര്‍ബോട്ടിലിന് 7 യൂറോയാണ് വില. ഏറ്റവും കൂടിയ നിരക്കാണ് 37 യൂറോ. ഹോട്ടല്‍ ജീവനക്കാര്‍ വിവിധ ബ്രാന്‍ഡുകളിലുളള വെള്ളത്തിന്റെ പ്രത്യേകതകള്‍ കസ്റ്റമേഴ്‌സിന് വിശദീകരിച്ചുകൊടുക്കുകയും അവരവര്‍ക്ക് അനുയോജ്യമായവ മെനുവില്‍ നിന്ന് കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യും.

750 മില്ലിലിറ്റര്‍ ബോട്ടിലിന്റെ Iceburg ആണ് വില കൂടിയ വെള്ളം. കനേഡിയന്‍ ആര്‍ട്ടിക്കില്‍ നിന്നുളള ഈ വെള്ളം ആയിരക്കണക്കിന് വര്‍ഷം മുമ്പുള്ള മഞ്ഞ് ഉരുകിയുണ്ടായിരിക്കുന്നതാണ്. ഭൂമിയിലെ ഏറ്റവും ശുദ്ധമായ ജലമാണിതെന്നാണ് കരുതുന്നത്. ഏറ്റവും വിലകുറഞ്ഞ ബോട്ടില്ഡ Speyside ആണ്. യുകെയിലെ പ്രകൃതിദത്തമായ സ്പിംഗില്‍ നിന്ന് എടുക്കുന്ന സ്പാര്‍ക്ലിംഗ് വാട്ടറും ഇവിടെ ലഭിക്കും.

-എജെ-

Share this news

Leave a Reply

%d bloggers like this: