ഐറിഷ് സ്‌കൂളുകളില്‍ ദേശീയഗാന പഠനം നിര്‍ബന്ധമാക്കിയേക്കും

ഡബ്ലിന്‍ : ഐറിഷ് സ്‌കൂളുകളില്‍ ദേശീയ ഗാന പഠനം നിര്‍ബന്ധമാക്കുന്ന നിയമം ഇന്ന് സിനഡ് ചര്‍ച്ച ചെയ്യും. പ്രൈമറി ക്ലാസുകളില്‍ ദേശീയ ഗാനം കുട്ടികളെ പഠിപ്പിക്കണമെന്ന ആവശ്യവുമായി ദയിലിലും ചര്‍ച്ചകള്‍ നടന്നിരുന്നു. ദേശീയത എന്ന വികാരം കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇത് കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്ന് ഒരു വിഭാഗം ടി.ഡി മാര്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ബന്ധിതമായി പഠിപ്പിക്കേണ്ടതില്ലെന്ന് ഭൂരിഭാഗം സഭ അംഗങ്ങളും ആവശ്യപ്പെട്ടതോടെ ഈ വിഷയം പിന്നീട് ചര്‍ച്ച ചെയ്യപ്പെട്ടില്ല.

വിദ്യാഭ്യാസത്തിന്റെ പ്രാരംഭഘട്ടത്തില്‍ സ്‌കൂളുകളില്‍ ദേശീയഗാന പഠനം നിര്‍ബന്ധമാക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് സിനഡ് അംഗങ്ങള്‍ കൈകൊണ്ടത്. അതിന്റെ തുടര്‍നടപടികളാണ് ചര്‍ച്ചചെയ്യപെടുക. ഈ കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അഭിപ്രായങ്ങള്‍ കൂടി തേടിയ ശേഷമായിരിക്കും അവസാന തീരുമാനം ഉണ്ടാകുക.

ഡികെ

Share this news

Leave a Reply

%d bloggers like this: