ഐറിഷ് സാഹിത്യകാരി അന്ന ബേണ്‍സിന് മാന്‍ ബുക്കര്‍ പ്രൈസ്

ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം നോര്‍ത്തേണ്‍ ഐറിഷ് എഴുത്തുകാരിയായ അന്നാ ബേണ്‍സിന്. മില്‍ക്ക്മാന്‍ എന്ന നോവലിനാണ് പുരസ്‌കാരം. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ഐറിഷ് എഴുത്തുകാരി കൂടിയാണ് 56കാരിയായ അന്ന.

വടക്കന്‍ അയര്‍ലന്‍ഡിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കിടയില്‍ വിവാഹിതനായ പുരുഷനും യുവതിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ‘മില്‍ക്ക് മാനി’ലെ ഇതിവൃത്തം. സാമ്പ്രദായിക ആഖ്യാന രീതികളില്‍ നിന്നും വിഭിന്നമായ ശൈലിയാണ് അന്ന ബേണ്‍സ് സ്വീകരിച്ചിരിക്കുന്നതെന്നും, നിത്യ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങള്‍, ക്രൂരതകള്‍ എന്നിവ നര്‍മ്മത്തിന്റെ അകമ്പടിയോടെയാണ് അന്ന ബേണ്‍സ് അവതരിപ്പിക്കന്നതെന്ന് ജൂറി വിലയിരുത്തി.

ലണ്ടനില്‍ നടന്ന ചടങ്ങില്‍ ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സിന്റെ ഭാര്യ കാമില പാര്‍ക്കര്‍ അന്നയ്ക്ക് മാന്‍ ബുക്കര്‍ പുരസ്‌കാരം സമ്മാനിച്ചു. 50,000 പൗണ്ട് ആണ് സമ്മാനത്തുക. ബ്രിട്ടന്‍, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇക്കുറി മാന്‍ ബുക്കര്‍ പുരസ്‌കാരത്തിനായുള്ള അന്തിമപട്ടികയിലുണ്ടായിരുന്നത്. ഇംഗ്ലീഷിലെഴുതപ്പെട്ടതും ബ്രിട്ടനില്‍ പബ്ലിഷ് ചെയ്തിട്ടുള്ളതുമായ നോവലുകളെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക.

 

എ എം

Share this news

Leave a Reply

%d bloggers like this: