ഐറിഷ് റോഡുകളില്‍ സൂപ്പര്‍ താരമായി ടൊയോട്ടയുടെ ഹൈഡ്രജന്‍ കാര്‍ മിറായ് എത്തി

ഡബ്ലിന്‍: ഐറിഷ് നിരത്തുകളില്‍ ഇത് ആദ്യമായി ഹൈഡ്രേജനില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ അവതരിപ്പിക്കുകയാണ് ടൊയോട്ട. ടൊയോട്ട മിറായ് എന്ന പേരില്‍ വരവറിയിച്ച കാറിന്റെ പ്രവര്‍ത്തനം ഹൈഡ്രേജനും ഓക്‌സിജനും കൂടിചേര്‍ന്നുണ്ടാവുന്ന വൈദ്യുതിയിലാണ് . ഉപോല്പന്നങ്ങളായി വെള്ളം മാത്രം പുറത്ത് വിടുന്ന കാര്‍ തീര്‍ത്തും പരിസ്ഥിതി സൗഹൃദമാണെന്ന് നിര്‍മ്മാതാക്കളായ ടൊയോട്ട അവകാശപ്പെടുന്നു.

80,000 യൂറോ വിലവരുന്ന ഈ കാറിന് ഹൈഡ്രേജന്‍ ഇന്ധന പമ്പുകളില്‍ നിന്ന് മാത്രമേ ഇന്ധനം നിറക്കാന്‍ കഴിയുകയുള്ളു. മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗതയാണ് ടൊയോട്ട ഈ കാറിന് അവകാശപ്പെടുന്നത്. അയര്‍ലന്‍ഡ് വിപണിയില്‍ ഉടന്‍ മിറായ് എത്തില്ല. ഇന്ധനം നിറക്കാന്‍ ഹൈഡ്രേജന്‍ പമ്പുകള്‍ ഇല്ലാത്തതാണ് അതിന് കാരണം.

യു.കെയിലും യു.എസിലും വന്‍ ഡിമാന്റുകളുള്ള ഹൈഡ്രേജന്‍ കാറുകള്‍ അയര്‍ലണ്ടിലും അനുയോജ്യമാണെന്ന് തെളിയിക്കുക മാത്രമാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ ചെയ്തിരിക്കുന്നത്. അയര്‍ലണ്ടില്‍ തത്കാലം ഹൈഡ്രേജെന്‍ ഇന്ധന വിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കഴിയില്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. 2030 വരെയെങ്കിലും ഇതിന് വേണ്ടി കാത്തിരിക്കേണ്ടി വരും.

2015-ല്‍ ടൊയോട്ട അവതരിപ്പിച്ച മിറായ് കാറുകള്‍ ജര്‍മ്മനി, ഡെന്മാര്‍ക്ക്, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, സ്വീഡന്‍ നോര്‍വേ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി പ്രചാരത്തിലുണ്ട്. വര്‍ഷത്തില്‍ 3000 മിറായ് കാറുകള്‍ ആണ് ഇപ്പോള്‍ വില്പന ചെയ്യപ്പെടുന്നത്. 2010 ആവുമ്പോഴേക്കും 30,000 കാറുകള്‍ വിപണിയിലിറക്കുകയാണ് ടൊയോട്ടയുടെ ലക്ഷ്യം.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: