ഐറിഷ്-യു.കെ പൗരന്മാരുടെ അവകാശ സംരക്ഷണം ഉറപ്പ് നല്‍കി കോമണ്‍ ട്രാവല്‍ ഏരിയ കരാര്‍ നിലവില്‍വന്നു

ഡബ്ലിന്‍ : ഐറിഷ്.യു.കെ പൗരന്മാരുടെ പൗരസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന കരാര്‍ പ്രാബല്യത്തില്‍. ബ്രെക്‌സിറ്റ് നടപ്പായാലും ഇരുരാജ്യങ്ങക്കിടയില്‍ നേരെത്തെ നിലനിന്നിരുന്ന കരാറുകള്‍ തുടര്‍ന്നും നിലനില്‍ക്കുമെന്ന് ബ്രിട്ടീഷ് -ഐറിഷ് സര്‍ക്കാരുകള്‍ അറിയിച്ചു. ഐറിഷ് വിദേശകാര്യ മന്ത്രി സിമോണ്‍ കൊവിനി, ബ്രിട്ടീഷ് ഉപ പ്രധാനമന്ത്രി ഡേവിഡ് ലീഡിങ്ങ്ടണും ലണ്ടനില്‍ വെച്ച് കോമണ്‍ ട്രാവല്‍ ഏരിയ കരാറില്‍ ഒപ്പുവെയ്ക്കുകയായിരുന്നു.

ബ്രെക്‌സിറ്റ് ആശങ്കയുയര്‍ത്തിയ അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഇതോടെ ഇല്ലാതാകും. തെരേസ മെയ് സര്‍ക്കാര്‍ മൃദു സമീപനത്തോടെ ബ്രെക്‌സിറ്റിനെ സമീപിച്ചത് മുതല്‍ ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള കോമ്മണ്‍ ട്രാവല്‍ ഏരിയ നിലനിര്‍ത്തുമെന്ന് പറഞ്ഞെങ്കിലും സ്വന്തം പാര്‍ട്ടിക്കാര്‍ കടുത്ത ബ്രെക്‌സിറ്റ് ആവശ്യപ്പെട്ടതോടെ കരാറില്‍ വ്യക്തത വരുത്താന്‍ താമസം നേരിടുകയായിരുന്നു.

കരാര്‍ നിലവില്‍ വന്നതോടെ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് അയര്‍ലണ്ടില്‍ വിദ്യാഭാസ ത്തിനോ, ഇവിടെ ജോലിചെയ്യുന്നതിനോ യാതൊരു തടസവും നേരിടില്ല. ഇതുപോലെ ഐറിഷ്‌കാര്‍ക്കും ബ്രിട്ടനില്‍ ഇതേ സ്വാതന്ത്ര്യങ്ങള്‍ ലഭിക്കും.

അതുപോലെ ഐറിഷ് ബ്രിട്ടീഷ് രാജ്യങ്ങള്‍ക്കിടയില്‍ ആരോഗ്യമേഖലയില്‍ നിലനിന്നിരുന്ന ഉടമ്പടികളും തുടര്‍ന്നും ഉണ്ടായിരിക്കും. ഐറിഷ് ആശുപത്രികളില്‍ തിരക്കേറുന്ന സമയങ്ങളിലും,ആശുപത്രി ഉപകരണങ്ങളിലെ തകരാറുകള്‍ മൂലമോ അടിയന്തിര ശസ്ത്രക്രിയകളും മറ്റും നടത്താന്‍ യു.കെ ആശുപത്രികളുടെ സഹായം തേടാറുണ്ട്.

പുതിയ കരാറോടെ അത്തരം സേവങ്ങള്‍ തുടര്‍ന്നും ലഭിക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ചുരുക്കത്തില്‍ ബ്രെക്‌സിറ്റ് നടപ്പായാലും ഇല്ലെങ്കിലും അയര്‍ലണ്ടും- ബ്രിട്ടനും പിന്തുടര്‍ന്ന് വന്ന ചില പരസ്പര ധാരണകള്‍ എല്ലാ മേഖലകളിലും നിലനിര്‍ത്തുന്നതാണ് കോമണ്‍ ട്രാവല്‍ ഏരിയ കരാര്‍. എന്നാല്‍ ബ്രെക്‌സിറ്റ് നില്‍വില്‍ വരുന്ന പക്ഷം മറ്റു ഇ.യു രാജ്യങ്ങളുമായി നിലനില്‍ക്കുന്ന കരാറുകളില്‍ നിന്നും യു.കെ പിന്മാറുകയും ചെയ്യും.

ഡികെ

Share this news

Leave a Reply

%d bloggers like this: