ഐറിഷ് മാധ്യമ സ്ഥാപനത്തിലേക്ക് വന്ന കൊറിയറില്‍ സള്‍ഫ്യൂരിക് ആസിഡ് : ജീവനക്കാരന് ഗുരുതരമായി പൊള്ളലേറ്റു

ഡബ്ലിന്‍ : സണ്‍ഡേ ന്യൂസ്പേപ്പര്‍ ലിമിറ്റഡിന്റെ ഓഫിസ് സെക്ഷനില്‍ കഴിഞ്ഞ മാസം എത്തിയ പാര്‍സല്‍ തുറന്നു നോക്കിയ ജീവനക്കാരന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍. കഴിഞ്ഞ മാസം അവസാന ആഴ്ചയിലായിരുന്നു സംഭവം. പാര്‍സല്‍ തുറന്നു പരിശോധിക്കുന്നതിനിടയിലാണ് സ്ഥാപനത്തിലെ ജീവനക്കാരന് പരിക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മാധ്യമസ്ഥാപനത്തിനോട് ഏതെങ്കിലും തരത്തിലുള്ള വിദ്വേഷമാവാം ഇതിന് പിന്നിലുള്ളതെന്ന് സംശയിക്കപ്പെടുന്നുണ്ട്.

സ്‌പെയ്‌നില്‍ നിന്നും എത്തിയ പാര്‍സലിനെ കുറിച്ചുള്ള അന്വേഷണം ഗാര്‍ഡ ഇന്റര്‍പോളിന് കൈമാറി. ഇതോടെ കുറ്റവാളിയെ കുറിച്ചുള്ള അന്വേഷണം യൂറോപ്പ് മുഴുവന്‍ വ്യാപിപ്പിച്ചു. രാസവസ്തു അടങ്ങിയ പാര്‍സല്‍ അപകടം ഉണ്ടാകാന്‍ മനപൂര്‍വം ഈ സ്ഥാപനത്തിലേക്ക് അയച്ചതാണെന്ന് തന്നെയാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലെറ്റര്‍ ബോംബ് പോലുള്ള അപകടങ്ങള്‍ യൂറോപ്പിലെ ചില സ്ഥാപനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: