ഐറിഷ് ഭവന വിപണി വൻ മുന്നേറ്റത്തിന്റെ പാതയിലെന്ന് പി.പി.ആർ രജിസ്റ്റർ

ആവശ്യക്കാർ എത്തിയതോടെ വീട് വില്പന ആറ് മാസത്തിനിടയിൽ വൻ നിലവാരം പുലർത്തിയെന്ന് പ്രോപ്പർട്ടി പ്രൈസ് രജിസ്റ്റർ ചൂണ്ടിക്കാണിക്കുന്നു. വില്പനക്ക് എത്തിയ 3130 വീടുകളിൽ 2455 എണ്ണം ഡബ്ലിൻ, കിൽഡെയർ, മീത്ത്, വികളോ എന്നിവിടങ്ങളിലായിരുന്നു. ഡബ്ലിനിലും, മീത്തിലും നൂറിൽപരം പുതിയ ഭവന യൂണിറ്റുകൾ മൂന്നു മാസങ്ങൾക്കിടയിൽ വീണ്ടും രൂപപെട്ടെന്ന് പി.പി.ആറ് വ്യക്തമാക്കുന്നു.

2016 -ൽ 463 വീടുകൾ വില്പനക്ക് തയ്യാറായ ഡബ്ലിനിൽ ഈ വർഷം മാർച്ച് വരെ അത് 1356 എണ്ണമായി ഉയർന്നിരിക്കുകയാണ്. വിക്കലോവിൽ കഴിഞ്ഞ വർഷം രൂപപ്പെട്ട 18 ഹൗസിങ് യൂണിറ്റിൽ നിന്നും 129 യൂണിറ്റായി ഈ വർഷം മാറിയപ്പോൾ കിൽഡയറിൽ 34 -ൽ നിന്നും 260 യൂണിറ്റിലേക്ക് എത്തി നിൽക്കുന്നു. തലസ്ഥാന നഗരിയിൽ താമസസ്ഥലം ലഭിക്കാൻ വൻ തിരക്ക് അനുഭവപെട്ടതിനാലാണ് ഭവന യൂണിറ്റുകൾ ഇത്രയേറെ വർദ്ധിക്കാനിടയായത്.

ലോത്ത് ഫോർഡിൽ 11 വീടുകൾ മാത്രമാണ് ഈ വർഷം വില്പനക്ക് എത്തിയത്. എന്നാൽ കഴിഞ്ഞ വർഷം 33 യൂണിറ്റുകൾ വില്പനക്ക് എത്തിയപ്പോൾ ഈ വർഷം കുറവ് അനുഭവപ്പെടുകയായിരുന്നു. കോർക്കിലെ, ഗാൽവേയിലും സമാനമായ ഹൗസിങ് വിപണി താഴ്ച രേഖപ്പെടുത്തി.

ഭവന മന്ത്രാലയം പുറത്തുവിട്ട ഭവന യൂണിറ്റുകളുടെ കണക്കിനേക്കാൾ പതിന്മടങ്ങ് വരുന്ന എണ്ണമാണ് പ്രോപ്പർട്ടി പ്രൈസ് രജിസ്റ്റർ പുറത്തു കൊണ്ടുവന്നിരിക്കുന്നത്. രാജ്യത്ത് നടന്ന ഭവന കൈമാറ്റങ്ങൾ ഈ വർഷം കൃത്യമായി രേഖപ്പെടുത്തിയ കണക്കുകളാണ് പുറത്തു വിട്ടതെന്ന് പി.പി.ആറ് വ്യക്തമാക്കി. രാജ്യത്തെ 26 കൗണ്ടികളിൽ 13 എന്നതിൽ ഹൗസിങ് വിപണി നിർജ്ജീവമാവുകയായിരുന്നു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: