ഐറിഷ് ബിയറിന്റെ രുചിയുള്ള കാപ്പി പുറത്തിറക്കി സ്റ്റാര്‍ബക്‌സ്

പഴച്ചാറുകളുടെ രുചിയുള്ള മദ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ മദ്യത്തിന്റെ രുചിയുള്ള കാപ്പി വിപണിയില്‍ ഇറക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കക്കാര്‍. അമേരിക്കയിലെ സ്റ്റാര്‍ ബക്ക് കോഫീ കമ്പനിയാണ് ഈ ബിയര്‍ കാപ്പിക്ക് ജന്മം നല്‍കിയിരിക്കുന്നത്. കാപ്പിയുടെ പേര് ഡാര്‍ക്ക് ബാരല്‍.

ക്രീമും ഡാര്‍ക്ക് കാരമല്‍ സോസും ചേര്‍ത്തുണ്ടാക്കുന്ന കാപ്പിക്ക് ഡാര്‍ക്ക് ഐറിഷ് ബിയറിന്റെ സ്വാദുണ്ടാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പ്രശസ്ത ഐറിഷ് ബിയറായ ഗിന്നസിന്റെ അതേ സ്വാദാണ് ഇവയ്ക്കെന്ന് ബിയര്‍ വിദഗ്ദരും പറയുന്നു. ബിയറിന്റെ സ്വാദ് പ്രദാനം ചെയ്യുമ്പോഴും മദ്യത്തിന്റെ ഒരംശം പോലും ഡാര്‍ക്ക് ബാരലിലില്ല എന്നതാണ് ഡാര്‍ക്ക് ബാരലിന്റെ പ്രത്യേകത എന്ന് കമ്പനി അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ അമേരിക്കയിലെ ഒഹിയോ, ഫ്‌ലോറിഡ എന്നിവിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഡാര്‍ക്ക് ബാരല്‍ വിതരണം ചെയ്യുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: