ഐറിഷ് പൗരത്വ കേസ്; വിധി തടഞ്ഞുവെച്ചു; ആയിരക്കണക്കിന് പൗരത്വ അപേക്ഷകളും അനിശ്ചിതത്വത്തില്‍

ഡബ്ലിന്‍: അപ്പീല്‍ കോടതിയുടെ പരിഗണയ്‌ക്കെത്തിയ ഐറിഷ് പൗരത്വ കേസ് വിധി തടഞ്ഞവച്ചു. കേസിലെ വാദങ്ങള്‍ പൂര്‍ത്തിയായെങ്കിലും ചില കാര്യങ്ങളില്‍ ഇനിയും വ്യക്തത വരുത്താനുണ്ട് എന്നാണ് വിധി താത്കാലികമായി നീട്ടിവെച്ചുകൊണ്ട് അപ്പീല്‍ കോടതി വ്യക്തമമാക്കിയത്. ഐറിഷ് പൗരത്വ നിയമങ്ങളില്‍ ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യംചെയ്തുകൊണ്ടു ജസ്റ്റിസ് വകുപ്പാണ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

പൗരത്വ അപേക്ഷകര്‍ തുടര്‍ച്ചയായി രാജ്യത്ത് താമസിച്ചവര്‍ ആയിരിക്കനം എന്ന നിയത്തില്‍
വ്യക്തത വരുത്താനുണ്ട് എന്നാണ് അപ്പീല്‍ കോടതി പറഞ്ഞിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ആണെങ്കില്‍ ഇത്തവണ ആര്‍ക്കും പൗരത്വം അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് വകുപ്പിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

നിലവില്‍ രാജ്യത്ത് 6,000 ആളുകള്‍ പൗരത്വ ചടങ്ങുകള്‍ക്കായി കാത്തിരിക്കുകയാണ്. ഇതില്‍ അപേക്ഷ നല്‍കിയവരില്‍ വലിയൊരു ശതമാനവും 6 ആഴ്ചവരെ രാജ്യത്തിന് പുറത്തായിരുന്നവരും ആണ്. ജസ്റ്റിസ് വകുപ്പിന്റെ പ്രത്യേക അനുവാദത്തില്‍ പൗരത്വ അപേക്ഷകര്‍ക്ക് രാജ്യത്തിന് പുറത്തുപോകാനും അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ഈ വിശേഷാല്‍ അതികാരവും എടുത്തലുകളയുന്ന പ്രഖ്യാപനമാണ് ഹൈക്കോടതി നടത്തിയിരുന്നത്.

ഐറിഷ് പൗരത്വ അപേക്ഷകര്‍ അപേക്ഷ നല്‍കുന്നതിന് ഒരുവര്‍ഷം മുന്‍പ് മുഴുവന്‍ സമയവും രാജ്യത്ത് ഉണ്ടായിരിക്കണമെന്നാണ് പുതിയ നിയമം. അതിര്‍ത്തികളില്‍ താമസിക്കുന്ന അപേക്ഷകരാണ് ഈ നിയമത്തില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നത്. വടക്കന്‍ അയര്‍ലണ്ടിന്റെ സമീപത്തുള്ള തെക്കന്‍ അയര്‍ലണ്ടുകാര്‍ കൂടുതലും ആശ്രയിക്കുന്നത് വടക്കന്‍ മേഖലയെ യാണ്.

ഈക്കാര്യം അപ്പീല്‍ കോടതിയില്‍ നടത്തിയ വാദത്തില്‍ പ്രത്യേകം ഊന്നിപ്പറഞ്ഞിരുന്നു. വാദം പൂര്‍ത്തിയായെങ്കിലും വിധി തടഞ്ഞുവെച്ചത് ആയിരകണക്കിന് അപേക്ഷകര്‍ക്ക് തിരിച്ചടിയയായി മാറി. അപ്പീല്‍ കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ പൗരത്വവുമായി ബന്ധപ്പെട്ട നിയമ ഭേദഗതിയ്ക്ക് ഒരുങ്ങുകയാണ് ജസ്റ്റിസ് വകുപ്പ്.

Share this news

Leave a Reply

%d bloggers like this: