ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഹിഗ്ഗിന്‍സും മാര്‍പ്പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത ആഴ്ച

തിങ്കളാഴ്ച വത്തിക്കാനിലെത്തുന്ന ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിക്കും. വെനീസില്‍ എത്തി ആര്‍ട്ട് ബിനാലെ എക്സിബിഷനില്‍ പങ്കെടുത്ത ശേഷമായിരിക്കും പ്രസിഡന്റ് വത്തിക്കാനിലെത്തുക. പോപ്പിനെ കാണുന്നതോടൊപ്പം വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറിയുമായും പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും.

അയര്‍ലണ്ടില്‍ കത്തോലിക്കാ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രധാന ചര്‍ച്ചാ വിഷയമാകും. മത ചടങ്ങുകളില്‍ പുരോഹിതരെ ലഭിക്കുന്നതിനുള്ള ക്ഷാമവും, സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അസഹിഷ്ണുതാ മനോഭാവം മാറ്റിയെടുക്കാനുള്ള കര്‍മ്മ പദ്ധതികളെപ്പറ്റിയും ഇരുവരും ചര്‍ച്ച ചെയ്യും. മതപരമായ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാനും, കുര്‍ബാനകള്‍ നടത്താനും, കുമ്പസാര നടപടികള്‍ നടത്താനും പുരോഹിതരുടെ എണ്ണം കുറയുകയാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. സഭ പ്രവര്‍ത്തനങ്ങളില്‍ പുരോഹിതന്മാരുടെ എണ്ണം കുറയുന്നതിനെപ്പറ്റി നാനാഭാഗത്തും ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.

അബോര്‍ഷന്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാനിരിക്കെ പോപ്പിന്റെ അഭിപ്രായങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അബോര്‍ഷന്‍ നിയമത്തില്‍ വേണ്ടത്ര പ്രോത്സാഹനം നല്‍കാത്തത് വിശ്വാസികള്‍ക്കിടയില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുക്കാന്‍ കരണമായിട്ടുണ്ടെന്നു ഐറിഷ് ബിഷപ്പുമാര്‍ സമ്മതിക്കുന്നുണ്ട്. ഇതിനിടെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒരു വിഭാഗവും സഭയുടെ തകര്‍ച്ച ആഗ്രഹിച്ച് കത്തോലിക്കാ വിഭാഗത്തിനെതിരെ തിരിയുന്ന കാഴ്ച അയര്‍ലണ്ടില്‍ നിലവിലുണ്ട്. ഈ സന്ദര്‍ഭത്തില്‍ പോപ്പിന്റെ ഇടപെടല്‍ നിര്‍ണ്ണായകമാകും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: