ഐറിഷ് പൊതു റോഡുകളില്‍ ‘സ്വയം ഓടുന്ന’ കാര്‍ പരീക്ഷിക്കാന്‍ ഗതാഗതവകുപ്പ് തയ്യാറെടുക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പൊതു റോഡുകളില്‍ ‘സെല്‍ഫ് ഡ്രൈവിംഗ്’കാറുകള്‍ പരീക്ഷിക്കാന്‍ തയ്യാറെടുത്ത് ഗതാഗതവകുപ്പ്. മുന്‍പ് ഇത്തരം കാറുകള്‍ അയര്‍ലണ്ടില്‍ ഉണ്ടായിരുന്നെങ്കിലും പൊതു നിരത്തുകളില്‍ ഇത് നിയമപരമായി അനുവദിക്കപ്പെട്ടിരുന്നില്ല. നിയമവിദഗ്ധരുടെ ഉപദേശം ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. പാര്‍ലമെന്റില്‍ നിയമം പാസ്സാക്കാനായാല്‍ ഐറിഷ് റോഡുകളില്‍ സെല്‍ഫ് ഡ്രൈവിംഗ്’കാറുകള്‍ സ്ഥിര സാന്നിധ്യമാകും.

മനുഷ്യര്‍ ഡ്രൈവ് ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത് എന്നും ;.യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്വയം ഓടുന്ന’ കാര്‍ അപകടങ്ങള്‍ കുറച്ചതായും വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഐറിഷ് സര്‍ക്കറിന്റെ നടപടികള്‍ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇത് നിയമവിധേയമാകുന്നതോടെ ഐറിഷ് റോഡുകള്‍ കീഴക്കുന്ന സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ ‘ഡ്രൈവിംഗ്’ എന്ന തൊഴില്‍മേഖലയെ ഇല്ലാതാകുമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

Share this news

Leave a Reply

%d bloggers like this: