ഐറിഷ് പൊതുഗതാഗതം പരിസ്ഥിതി സൗഹൃതമാകുന്നു: നിരത്തിലിറങ്ങുക 600 ഡബിള്‍ ഡക്ക് ഹൈബ്രിഡ് ബസുകള്‍; വീല്‍ ചെയര്‍ ഉപയോഗിക്കുന്നവര്‍ക്കുകൂടി സൗകര്യമൊരുക്കുമെന്ന് എന്‍.ടി.എ

ഡബ്ലിന്‍ : രാജ്യത്തെ പൊതുഗതാഗത മേഖല പരിസ്ഥിതി സൗഹൃദമാക്കാനുള്ള ആദ്യ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷത്തോടെ 600 ഡബിള്‍ ഡക്ക് ബസുകള്‍ സര്‍വീസ് ആരംഭിക്കും. ഡീസല്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ നിരത്തില്‍ നിന്നും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഹൈബ്രിഡ് ബസുകള്‍ വരുന്നത്. ആദ്യ ഘട്ടത്തില്‍ അര്‍ബന്‍, സബര്‍ബന്‍ റൂട്ടുകളില്‍ ആയിരിക്കും ഹൈബ്രിഡ് ബസുകള്‍ ഓടുക. വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് പരസഹായമില്ലാതെ ബസ് യാത്ര ഉറപ്പുനല്‍കുമെന്നും ദേശീയ ഗതാഗത വകുപ്പ് അറിയിച്ചു.

അടുത്ത വര്‍ഷം മുതലായിരിക്കും ഇത്തരം ബസുകള്‍ സര്‍വീസ് നടത്തുക. അംഗ രാജ്യങ്ങളില്‍ ഗതാഗത മേഖലയില്‍ നിന്നുള്ള മലിനീകരണം ഒഴിവാക്കാന്‍ 2021 വരെ യൂറോപ്യന്‍ യൂണിയന്‍ കാലാവധി പ്രഖ്യാപിച്ചിരുന്നു. ഇക്കാലയളവില്‍ ഇത് സാധ്യമല്ലാത്ത യൂണിയന്‍ രാജ്യങ്ങള്‍ക്കെതിരെ വന്‍ തുക പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത പത്ത് വര്‍ഷത്തിനുള്ളതില്‍ ഐറിഷ് റോഡുകളില്‍ ഓടുന്ന സ്വകാര്യ, പൊതു വാഹനങ്ങള്‍ പൂര്‍ണമായും പരിസ്ഥിതി സൗഹൃതമാകും. നിലവില്‍ യൂറോപ്പിലെ വാഹന വിപണിയില്‍ ഹൈബ്രിഡ് വാഹങ്ങള്‍ക്ക് പ്രിയമേറിവരികയാണ്. ഇപ്പോള്‍ നിര്‍മ്മാണത്തിനുള്ള പ്രമുഖ കാര്‍ നിര്‍മ്മാതാക്കളെല്ലാം തന്നെ പരിസ്ഥിതി സൗഹൃദ മോഡലുകളാണ് പുറത്തിറക്കുന്നത്.

Share this news

Leave a Reply

%d bloggers like this: