ഐറിഷ് പാസ്പോര്‍ട്ട്, മലയാളികള്‍ക്ക് അനുഗ്രഹം

 

നിങ്ങള്‍ ഐറിഷ് പാസ്പോര്‍ട്ട് കൈവശമുള്ളയാളാണെങ്കില്‍ അഭിമാനിക്കാം.. പാസ്പോര്‍ട്ടുകളുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്. ലോകത്തിലെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഐറിഷ് പാസ്പോര്‍ട്ട് ആറാം സ്ഥാനമാണുള്ളത്. ഐറിഷ് പാസ്പോര്‍ട്ട് ഉപയോഗപ്പെടുത്തി പൗരന്മാര്‍ക്ക് മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ സഞ്ചരിക്കാവുന്നതാണ്. 18 വയസിനു മുകളിലുള്ള എല്ലാ ഐറിഷ് പൗരന്മാര്‍ക്കും പാസ്പോര്‍ട്ട് കാര്‍ഡ് ലഭ്യമാക്കിയിട്ടുണ്ട്.

ഈ വര്‍ഷം മാത്രം ഏകദേശം ഒരു മില്ല്യണ്‍ ആളുകളാണ് ഐറിഷ് പാസ്‌പോര്‍ടിന് അപേക്ഷിച്ചത്. 2016-ല്‍ 733,060 പാസ്‌പോര്‍ട്ടുകളാണ് ഐറിഷ് ഗവണ്മെന്റ് അനുവദിച്ചുകൊടുത്തത്. 2015-നെ അപേക്ഷിച്ച് 5% വര്‍ധനവായിരുന്നു 2016 ല്‍ ഉണ്ടായത്. ഐറിഷ് പാസ്പോര്‍ട്ട് വകുപ്പിന് കീഴില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷകളിലൂടെ 46.74 മില്യണ്‍ യൂറോ ആണ് വരുമാനമുണ്ടായത്. ഇത് കൂടാതെ ഓണ്‍ലൈന്‍ വഴി പാസ്‌പോര്‍ട്ട് പുതുക്കാനുള്ള സംവിധാനവും ഐറിഷ് ഗവണ്മെന്റ് ഒരുക്കിയിട്ടുണ്ട്. വരും വര്‍ഷങ്ങളിലെ വര്‍ധിക്കുന്ന അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ ഇതിലൂടെ സാധിക്കും. അതോടൊപ്പം ഓഫീസുകളിലെ തിരക്കുകള്‍ കുറയ്ക്കാനും ഇതിലൂടെ സാധിച്ചു. വളര്‍ന്നുകൊണ്ടിരിക്കുന്ന ജനസംഖ്യയും മറ്റുമാണ് ഇതിന് മറ്റൊരു കാരണം.

ഐറിഷ് പാസ്പോര്‍ട്ട് ഉപയോഗിച്ച് 170 രാജ്യങ്ങളില്‍ വിസയില്ലാതെ സഞ്ചരിക്കാം. 172 രാജ്യങ്ങളില്‍ യാത്രാനുമതി നല്‍കുന്നുണ്ടെങ്കിലും യുഎസ് പാസ്പോര്‍ട്ടിന് മറ്റ് അനേകം നൂലാമാലകളുണ്ട്. അയര്‍ലണ്ടിനു പുറമെ കാനഡ, ഫ്രാന്‍സ്, ജപ്പാന്‍, നോര്‍വേ, പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളും 170 രാജ്യങ്ങളില്‍ സഞ്ചരിക്കാനുള്ള അനുവാദം അയര്‍ലണ്ട് തങ്ങളുടെ പാസ്പോര്‍ട്ട് ഉപയോഗിക്കുന്നവര്‍ക്ക് നല്‍കുന്നു.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍മാറിയതോടെ ഇയു പാസ്‌പോര്‍ട്ടിനെപ്പറ്റി വ്യാപകമായി ആശങ്ക ഉയര്‍ന്നിരുന്നു. പഴയപടി യൂറോപ്യന്‍ രാജ്യങ്ങളില്‍ താമസിക്കാനോ ജോലിചെയ്യാനോ ഇനി സാധിക്കില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ദോഷം. ഇനി പാസ്‌പോര്‍ട്ടുകളില്‍ മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ എന്ന വാചകം ഇല്ലാതാകും. അതുകൊണ്ടുതന്നെ യൂറോപ്യന്‍ യൂണിയന്‍ പാസ്‌പോര്‍ട്ട് എങ്ങനെ നിലനിര്‍ത്താമെന്ന ചിന്തയിലാണ് മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍.. ഈ സമയത്താണ് ഐറിഷ് പാസ്പോര്‍ട്ട് അനുഗ്രഹമാകുന്നത്.

യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യങ്ങളില്‍ ഏതെങ്കിലും തരത്തിലും ജോലി ചെയ്യാനും സ്വതന്ത്രമായി യാത്ര ചെയ്യാനും നിങ്ങള്‍ക്ക് അധികാരമുണ്ടായിരിക്കും.. ഇതിന് നിങ്ങള്‍ക്ക് ഒരു വര്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ല, ഒരു നിശ്ചിത സമയത്തേക്ക് ഒരു യൂറോപ്യന്‍ യൂണിയന്‍ രാജ്യത്ത് നിങ്ങള്‍ ജോലി ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് തൊഴില്‍ രഹിത വേതനം, ആരോഗ്യ സംരക്ഷണം, പെന്‍ഷന്‍ അവകാശം എന്നിവക്ക് അര്‍ഹതയുണ്ട്.

നിങ്ങള്‍ക്ക് ഐറിഷ് പൗരത്വം അവകാശപ്പെടാന്‍ അനുവദിക്കുന്ന സാഹചര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം: നിങ്ങള്‍ 2005 ജനുവരി 1 ന് മുമ്പ് അയര്‍ലണ്ടില്‍ ജനിച്ച ഒരാളാണെങ്കില്‍ ഐറിഷ് പൗരനാണ്. 2005 ന് ശേഷം ജനിച്ചവരില്‍ മാതാപിതാക്കളുടെ പൗരത്വവും താമസവും മുന്‍കാലചരിത്രവുമാണ് കണക്കിലെടുക്കുന്നത്. ഐറിഷ് പാസ്പോര്‍ട്ടിന് നിങ്ങള്‍ അര്‍ഹനാകുന്നതിന് പല വഴികളുണ്ട്. മാതാപിതാക്കളില്‍ ആരെങ്കിലും ഐറിഷ് പൗരത്വമുള്ളയാളായിരുന്നെങ്കിലോ നിങ്ങള്‍ അയര്‍ലണ്ടില്‍ അവിടുത്തെ മാതാപിതാക്കള്‍ക്ക് ജനിച്ചതാണെങ്കിലോ നിങ്ങള്‍ക്ക് ഐറിഷ് പാസ്‌പോര്‍ട്ട് ലഭിക്കും. അതുപോലെ മുത്തശ്ശനോ മുത്തശ്ശിയോ അയര്‍ലണ്ടുകാരാണെങ്കിലും ഇത് സാധ്യമാണ്. എന്നാല്‍ ഇതിന് നിങ്ങള്‍ ജനനം ഫോറിന്‍ ബെര്‍ത്ത് രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

അയര്‍ലണ്ടില്‍ നിങ്ങളുടെ ജനനത്തിനു നാലുവര്‍ഷം മുമ്പ് താമസമാക്കിയതാണ് നിങ്ങളുടെ മാതാപിതാക്കളെങ്കില്‍ നിങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് നേടാം. അതുപോലെ മാതാപിതാക്കളിലൊരാള്‍ വിവാഹത്തിലൂടെയോ നാച്ചുറലൈസേഷനിലൂടെയോ ഐറിഷ് പൗരത്വം നേടിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കും. എങ്കിലും നിങ്ങളുടെ ജനനം ഫോറിന്‍ ബേര്‍ത്ത് രജിസ്റ്ററില്‍ ചേര്‍ക്കണം.

2005 ജനുവരി 1 ന് ശേഷമാണ് ജനിച്ചതെങ്കില്‍ കുറഞ്ഞപക്ഷം മാതാവോ പിതാവോ ഐറിഷ് പൗരനായിരിക്കണം, അയര്‍ലണ്ടില്‍ ജനിച്ചവരുടെ മാതാപിതാക്കള്‍ക്ക് പ്രത്യേക അഭയാര്‍ത്ഥി പദവികള്‍ നല്‍കിയിട്ടുണ്ട്. നിങ്ങളുടെ മാതാപിതാക്കള്‍ വിദേശികളായിരിക്കുകയും 2005 ജനുവരി 1 നു ശേഷമാണ് നിങ്ങള്‍ ജനിച്ചതുമെങ്കില്‍, നിങ്ങള്‍ പൗരത്വം നേടുന്നതിന് നിങ്ങളുടെ മാതാപിതാക്കള്‍ക്ക് അയര്‍ലന്റുമായുള്ള ബന്ധം തെളിയിക്കേണ്ടി വരും.

https://www.dfa.ie/passportonline/onlinefaqs/

കഴിഞ്ഞ ഒന്‍പത് വര്‍ഷമായി നിങ്ങള്‍ അയര്‍ലണ്ടില്‍ സ്ഥിരതാമസമാക്കിയ ആളാണെങ്കില്‍ ഐറിഷ് പൗരത്വം നേടാന്‍ യോഗ്യരായിരിക്കും. അതേസമയം ഇത് വിദ്യാഭ്യാസപരമായ ആവശ്യങ്ങളില്‍ നടപ്പാക്കാനാവില്ല.

നിങ്ങള്‍ ഒരു ഐറിഷ് പൌരനെ വിവാഹം ചെയ്താല്‍ നിങ്ങള്‍ക്കും ഐറിഷ് പൌരത്വം നേടാന്‍ കഴിയും. വിവാഹത്താല്‍ പൌരത്വം അവകാശപ്പെടാന്‍ നിങ്ങള്‍ താഴെ പറയുന്ന വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്: നിങ്ങള്‍ കുറഞ്ഞത് മൂന്ന് വര്‍ഷക്കാലം വിവാഹ ബന്ധം പുലര്‍ത്തണം.. നിങ്ങളുടെ അപേക്ഷയുടെ തീയതിക്ക് മുമ്പ് അയര്‍ലണ്ടില്‍ ഒരു വര്‍ഷം തുടര്‍ച്ചയായി താമസിച്ചിരിക്കണം.

ഐറിഷ് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വളരെ ലളിതമാണ്, പാസ്‌പോര്‍ട്ട് ഓഫീസ് വെബ്‌സൈറ്റിലൂടെയോ അല്ലെങ്കില്‍ പ്രാദേശിക ഐറിഷ് എംബസിയുമായോ നിങ്ങള്‍ക്ക് പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കാം.

നിങ്ങളുടെ അപേക്ഷയുടെ സ്വഭാവമനുസരിച്ച് പത്തുവര്‍ഷത്തെക്കുള്ള ഐറിഷ് പാസ്പോര്‍ട്ടിന് തപാല്‍, പാക്കേജിംഗ് എന്നിവ ഉള്‍പ്പെടെ നിങ്ങളുടെ വീട്ടിലേക്ക് ലഭിക്കുന്നതിനായി 80 യൂറോ അടയ്ക്കാവുന്നതാണ്. ഐറിഷ് പാസ്‌പോര്‍ട്ട് ഓഫീസിന്റെ കണക്കുപ്രകാരം, നിങ്ങളുടെ അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ആറ് ആഴ്ചകള്‍ കാത്തിരിക്കണം. അടിയന്തിര സന്ദര്‍ഭങ്ങളില്‍ വേഗത്തിലുള്ള നടപടി ക്രമങ്ങളും ലഭ്യമാണ്; എന്നാല്‍ അധിക ചാര്‍ജ് ഈടാക്കും.

https://passportonline.dfa.ie/

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: