ഐറിഷ് പാസ്പോര്‍ട്ടിന് ആവശ്യക്കാര്‍ ഏറുന്നു. ഈ വര്‍ഷം നല്‍കിയത് 5 ലക്ഷം പാസ്പോര്‍ട്ടുകള്‍

ഐറിഷ് പാസ്‌പോര്‍ട്ടുകള്‍ക്ക് പ്രീയമേറുന്നു. ഈ വര്‍ഷം 5 ലക്ഷത്തോളം പാസ്പോര്‍ട്ടുകള്‍ നല്‍കിയ വിവരം വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചിരിക്കുകയാണ്. 2015 -നെ അപേക്ഷിച്ച് 2016 -ല്‍ പത്ത് ശതമാനത്തോളം അപേക്ഷകര്‍ കൂടുതലാണ്. 2016 -അവസാനിക്കുന്നതിന് മുന്‍പ് നല്‍കിയ അപേക്ഷകള്‍ ഉള്‍പ്പെടെ അടുത്ത വര്‍ഷത്തേക്ക് എട്ട് ലക്ഷം അപേക്ഷകളാണ് പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ ലഭിച്ചിട്ടുള്ളത്.

ബ്രക്സിറ്റ് വന്നതോടെ യു.കെ യില്‍ നിന്നും വടക്കന്‍ അയര്‍ലണ്ടില്‍ നിന്നും ഐറിഷ് പാസ്‌പോര്‍ട്ട് ആവശ്യപെടുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നിരിക്കുകയായിരുന്നു. ഇവര്‍ക്ക് ഐറിഷ് പാസ്‌പോര്‍ട്ട് ലഭിക്കുന്നതോടെ യൂണിയനിലെ ഏതു രാജ്യത്തേക്കും സഞ്ചരിക്കാന്‍ കഴിയും. യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടകന്നതോടെ ബ്രിട്ടന്‍ ഒറ്റപ്പെട്ട യൂറോപ്യന്‍ രാജ്യമായി മാറിയിരുന്നു. തൊട്ടടുത്ത രാജ്യങ്ങളില്‍ വിദ്യാഭ്യാസം-തൊഴില്‍ മേഖലയിലേക്ക് എത്തിപ്പെടാനുള്ള വാതില്‍ അടയുകയും ചെയ്തു. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് അയര്‍ലന്‍ഡില്‍ വേരുകളുള്ള യു.കെ പൗരന്മാര്‍ ഇവിടുത്തെ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കിയിരിക്കുന്നത്.

അച്ഛന്‍, ‘അമ്മ, അപ്പൂപ്പന്‍, അമ്മൂമ്മ ഇവരില്‍ ആരെങ്കിലും അയര്‍ലണ്ടില്‍ സ്ഥിരതാമസക്കാര്‍ ആണെങ്കില്‍ ഈ കുടുംബ പാരമ്പരയില്‍പെട്ടവര്‍ക്ക് ഐറിഷ് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഇത്തരം ബന്ധങ്ങള്‍ ഉള്ള വടക്കന്‍ അയര്‍ലണ്ടുകാരും, ബ്രിട്ടീഷുകാരും ധാരാളമുണ്ട് അപേക്ഷകരുടെ എണ്ണം കൂടിയതനുസരിച്ച് പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ അധിക ജീവനക്കാരെ നിയോഗിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ സൗകര്യമൊരുങ്ങിയതോടെ പാസ്‌പോര്‍ട്ട് പുതുക്കല്‍, പുതിയ അപേക്ഷകര്‍ എന്നിവര്‍ക്ക് വെരിഫിക്കേഷന്‍ കഴിഞ്ഞ് മിനിമം 5 ദിവസത്തിനുള്ളിലും പരമാവധി 15 ദിവസത്തിനകത്തും പാസ്‌പോര്‍ട്ട് നല്‍കി വരുന്നു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: