ഐറിഷ് പാസ്പോര്‍ട്ടിന്റെ മൂല്യത വര്‍ധിക്കുന്നു: ബ്രക്സിറ്റ് ചര്‍ച്ചകള്‍ക്കിടയിലും ഐറിഷ് പാസ്‌പോര്‍ട്ട് അപേക്ഷകരുടെ എണ്ണത്തില്‍ റിക്കോര്‍ഡ് വര്‍ദ്ധനവ്

ഡബ്ലിന്‍: കഴിഞ്ഞ വര്‍ഷം ഐറിഷ് പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കിയവരുടെ എണ്ണം 81,000 ആയി ഉയര്‍ന്നിരിക്കുകയാണ്. ബ്രക്സിറ്റ് പ്രഖ്യാപനത്തിന് ശേഷമുള്ള ഓരോ വര്‍ഷങ്ങളിലും പാസ്‌പോര്‍ട്ട് അപേക്ഷകരുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി ഐറിഷ് പാസ്‌പോര്‍ട്ട് ഓഫിസ് അറിയിച്ചു.

രണ്ട് വര്‍ഷത്തിനിടയില്‍ ഏകദേശം മൂന്നര ലക്ഷത്തോളം അപേക്ഷകരാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള പാസ്‌പോര്‍ട്ടുകളില്‍ ഒന്നായി മാറി ഐറിഷ് പാസ്‌പോര്‍ട്ട്. ഐറിഷ് പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ഇ.യു രാജ്യങ്ങളില്‍ യാത്ര ചെയ്യാമെന്നു തന്നെയാണ് ബ്രിട്ടീഷുകാര്‍ ഇത്തരത്തില്‍ ചിന്തിക്കുന്നത്. വടക്കന്‍ ഐറിഷുകാര്‍ക്കിടയിലും ഐറിഷ് പാസ്പോര്‍ട്ടിന് പ്രീയമേറുകയാണ്.

പൂര്‍ണമായും ബ്രക്സിറ്റ് പുനഃസ്ഥാപിക്കപ്പെടുന്നതോടെ യൂറോപ്പിലെ യൂണിയന്‍ രാജ്യങ്ങളിലേക്ക് തൊഴില്‍-വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കടന്നുവരാന്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് വെല്ലുവിളി വര്‍ധിക്കും. യൂണിയന്‍ അംഗമല്ലാത്തതിനാല്‍ വിദ്യാഭ്യാസ ഫീസ് ഇനത്തിലും ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളില്‍ നിന്നും കൂടുതല്‍ തുക ഈടാക്കും. ഇതുപോലെ യൂണിയന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് ബ്രിട്ടനില്‍ പഠനം നടത്തുന്നതും സാമ്പത്തികമായി വെല്ലുവിളിയാകും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: