ഐറിഷ് തൊഴില്‍ മേഖലയില്‍ പുത്തനുണര്‍വ്; തൊഴിലില്ലായ്മയില്‍ കുറവ് രേഖപ്പെടുത്തി; മലയാളികള്‍ക്ക് നേട്ടമാകും

ഡബ്ലിന്‍: അയര്‍ലണ്ടിലെ തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ കുറവ് വന്നതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. . കഴിഞ്ഞ മാസത്തില്‍ 5.4 ശതമാനമാണ് തൊഴിലില്ലായ്മ രേഖപ്പെടുത്തിയത്. ആഗസ്റ്റ് മാസത്തേക്കാള്‍ 0.2 ശതമാനം കുറഞ്ഞത് പ്രതീക്ഷ നല്‍കുന്നതാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഉണ്ടായിരുന്ന 6.6 ശതമാനത്തില്‍ നിന്ന് കുറവ് രേഖപ്പെടുത്തിയത് ഒരു വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും മികച്ച നേട്ടമായി കാണുന്നാതായി ഐറിഷ് തൊഴില്‍ മന്ത്രാലയവും വ്യക്തമാക്കി. സാമ്പത്തിക മാന്ദ്യം ഉണ്ടാകുന്നതിന് മുന്‍പുള്ള 2008 ഫെബ്രുവരി മാസത്തിനുശേഷം തൊഴിലില്ലായ്മയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തുന്നത് ഇപ്പോഴാണ്.

ആഗസ്റ്റ് മാസത്തില്‍ 134,200 പേര്‍ക്കാണ് തൊഴിലില്ലാതിരുന്നത്. കഴിഞ്ഞ മാസം ഇത് 129,400 ആയി കുറഞ്ഞിട്ടുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിനെക്കാള്‍ 26,800 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. 2015-ല്‍ 8.9% ആയിരുന്നു രാജ്യത്തെ തൊഴിലില്ലായ്മ നിരക്കെന്ന് സി.എസ.ഒ ഓര്‍മിപ്പിക്കുന്നു. തൊഴിലില്ലാത്ത യുവാക്കളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍ 13.9 ശതമാനമായിരുന്നത് 12.9 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തൊഴില്‍ വെബ്സൈറ്റായ ഇന്‍ഡീഡിന്റെ സാമ്പത്തിക വിദഗ്ദന്‍ പവല്‍ അഡ്രജന്റെ അഭിപ്രായ പ്രകാരം അയര്‍ലണ്ടില്‍ രേഖപ്പെടുത്തിയ തൊഴിലില്ലായ്മയിലെ കുറവ് ഒരു ശുഭ സൂചനയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇത് കൂടുതല്‍ പ്രയോജമാകും. ടെക്നോളജി മേഖലയിലാണ് വിദഗ്ധരെ കണ്ടുപിക്കാന്‍ പ്രയാസപ്പെടുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഫിനാന്‍സ്, ലീഗല്‍, ഹെല്‍ത്ത് കെയര്‍ മേഖലകളിലും ജീവനക്കാരെ ഇനിയും ആവശ്യമുണ്ട്.

ഫോറിന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് (FDI) വര്‍ധിപ്പിച്ചത് അയര്‍ലണ്ടിലെ തൊഴിലില്ലായ്മ നിരക്ക് കുറച്ചു കൊണ്ട് വരുന്നതില്‍ നിര്‍ണ്ണയ പങ്കു വഹിച്ചിരുന്നു. ഹോസ്പിറ്റാലിറ്റി, ടൂറിസം തുടങ്ങിയ മേഖലകളിലുണ്ടായ വികസനം തൊഴിലില്ലായ്മയും കുറച്ചു കൊണ്ട് വരാന്‍ സഹായിച്ചു. ബ്രക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് കുടിയേറുന്ന സ്ഥാപനങ്ങളും തൊഴില്‍ ദാതാക്കളായി മാറുന്നതോടെ തൊഴില്‍ മേഖല ശക്തമായി തീരുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം. അയര്‍ലണ്ടില്‍ ഐ.ടി മേഖലയിലെ വികസന കുതിപ്പ് ഇന്ത്യക്കു ഗുണകരമായിരിക്കും. അയര്‍ലണ്ടിലേക്ക് വരാന്‍ തയ്യാറാകുന്ന മലയാളി പ്രഫഷനലുകള്‍ക്ക് അവസരങ്ങള്‍ ഒരുക്കാനും അയര്‍ലന്‍ഡ് തയ്യാറെടുക്കുകയാണ്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: