ഐറിഷ് ജീവനക്കാര്‍ക്ക് അടുത്ത വര്‍ഷം ശമ്പള വര്‍ദ്ധന പ്രതീക്ഷിക്കാം;മിക്ക സ്ഥാപനങ്ങളും ശമ്പളം കൂട്ടുന്നതിന് ആലോചിക്കുന്നതായി സര്‍വെ

ഡബ്ലിന്‍: ഐറിഷ് ജീവനക്കാരുടെ ശമ്പളത്തില്‍ അടുത്ത വര്‍ഷം വര്‍ദ്ധനവുണ്ടാകുമെന്നു പെന്‍ഷന്‍ ആന്‍ഡ് പേഴ്‌സണല്‍ കണ്‍സള്‍ട്ടന്‍സി നടത്തിയ സര്‍വേ റിപ്പോര്‍ട്ട് . ശമ്പള വര്‍ധന അടുത്ത വര്‍ഷം പ്രഖ്യാപിക്കുമെന്ന് 97% തൊഴിലുടമകളും സര്‍വേയില്‍ വെളിപ്പെടുത്തി

ശമ്പളത്തില്‍ 2 ശതമാനത്തിലധികം വര്‍ദ്ധനയുണ്ടാകുമെന്നാണ് മേര്‍ചേര്‍ നടത്തിയ സര്‍വ്വേഫലം .മേര്‍ചെരുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 135 സ്ഥാപനങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ 97 ശതമാനവും 2016 ഓടെ തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുമെന്ന അഭിപ്രായക്കാരാണ്. ഈ ഡിസംബറിലെ ശമ്പളം സാമ്പത്തിക പുരോഗതിയും ശമ്പള വര്‍ദ്ധനയും പ്രവചിക്കുന്നതായിരിക്കുമെന്നു പെന്‍ഷന്‍ ആന്‍ഡ് പേഴ്‌സണല്‍ കണ്‍സള്‍ട്ടന്‍സി ടാലെണ്ട് കണ്‍സല്‍റ്റന്റ് നോയല്‍ ഓ കന്നോര്‍ പറഞ്ഞു. ഒട്ടുമിക്ക മേഖലകളിലെയും ശമ്പള വര്‍ദ്ധന 2.2 ശതമാനമായിരിക്കുമെന്നും ടെക്‌നിക്കല്‍ സാമ്പത്തികേതര ജോലികള്‍ക്ക് മറ്റു ജോലികള്‍ക്ക് ഉള്ളതിനേക്കാള്‍ കൂടുതല്‍ ശമ്പള വര്‍ദ്ധനവുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

ജീവശാസ്ത്ര രംഗത്തെ ഉദ്യോഗസ്ഥര്‍ക്ക് (ഫാര്‍മസി, ബയോ ടെക്‌നോളജി ,വൈദ്യശാസ്ത്രരംഗം ) 2.4 മുതല്‍ 2.8 വരെ ശമ്പള വര്‍ദ്ധനവുണ്ടാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു
ഊര്‍ജം,ഉപഭോഗ വസ്തുക്കള്‍, ഉത്പാദനം എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 2 ശതമാനമായിരിക്കും ശമ്പള വര്‍ദ്ധനവ്. മറ്റു മേഖലകളെ അപേക്ഷിച്ച് ബാങ്കിംഗ് ധനകാര്യ രംഗം ശമ്പള വര്‍ധനവില്‍ അല്പം പിന്നിലാവുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു . മേര്‍ചെരുടെ അഭിപ്രായത്തില്‍ ഈ മേഖലയിലെ മൊത്തം വളര്‍ച്ചാനിരക്ക് 1.8 ശതമാനം ആയിരിക്കും. എന്നാല്‍ ഈ രംഗങ്ങളിലെ ജീവനക്കാര്‍ക്ക് അവരുടെ മേലധികാരികളേക്കാള്‍ മെച്ചപ്പെട്ട ശമ്പള വര്‍ധനവുണ്ടാകുമെന്ന പറയാം . മാനേജര്‍മാര്‍ക്ക് 1.8 ശതമാനം ശമ്പള വര്‍ദ്ധനവ് ഉണ്ടാകുമ്പോള്‍ ജീവനക്കാര്‍ക്കു 1.9 ശതമാനം വര്‍ദ്ധനയാണുണ്ടാകുന്നത്.

ഉത്പാദന രംഗത്ത് 1.5 ശതമാനമാണ് ശമ്പള വര്‍ദ്ധന . ഇവര്‍ക്കാണ് മറ്റു മേഖലകളെ അപേക്ഷിച്ച് ഏറ്റവും കുറവ് ശമ്പള വര്‍ദ്ധനവുണ്ടാകുന്നത് . വ്യവസായ രംഗത്തെ തൊഴിലാളികള്‍ക്ക് 1.6 ശതമാനവുമാണ് വര്‍ദ്ധന. സാമ്പത്തിക ഇതര മേഖലയിലെ ജീവനക്കാര്‍ക്കാണ് ഏറ്റവുമധികം ശമ്പള വര്‍ദ്ധനവുണ്ടാകുക അവരുടെ ശമ്പളം വര്‍ദ്ധനവ് 2.5 ശതമാനമായിരിക്കും . ആ മേഖലയിലെ മാനേജര്‍മാര്‍ക്കും മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ക്കും 2.4 ശതമാനം ശമ്പള വര്‍ദ്ധനവുണ്ടാകും.

Share this news

Leave a Reply

%d bloggers like this: