ഐറിഷ് കൗണ്ടികള്‍ ദേശീയ ശരാശരിയേക്കാളും ഉയര്‍ന്ന വരുമാനം നേടുന്നു; സി.എസ്.ഓ റിപ്പോര്‍ട്ട്

റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെ ചില കൗണ്ടികള്‍ ദേശീയ ശരാശരിയേക്കാള്‍ സാമ്പത്തിക രംഗത്ത് മികവ് പുലര്‍ത്തുന്നുന്നതായി പുതിയ റിപ്പോര്‍ട്ട്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കൗണ്ടികളിലെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഡബ്ലിന്‍, ലീമെറിക്ക്, കോര്‍ക്ക്, കില്‍ഡെയര്‍ കൗണ്ടികളില്‍ ഉയര്‍ന്ന സാമ്പത്തിക മേഖല നിലനില്‍ക്കുമ്പോള്‍ മീത്ത്, വിക്കലോ, കില്‍കെന്നി, ഗാല്‍വേ എന്നിവ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നു.

ഈ റിപ്പോര്‍ട്ട് പ്രകാരം അതിര്‍ത്തി മേഖലകളിലുള്ള കൗണ്ടികള്‍ ഏറ്റവും മോശമായ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഡബ്ലിന്‍ കൗണ്ടിയും അതിര്‍ത്തി കൗണ്ടികളും തമ്മിലെ 5362 യൂറോയുടെ സാമ്പത്തിക വിടവുണ്ട്. ഡബ്ലിനിലെ ശരാശരി വരുമാനം 21 ,963 യൂറോ, ലീമെറിക് 20 ,395 യൂറോ, കില്‍ഡെയര്‍ 19 ,385 യൂറോ, കോര്‍ക്ക് 19 234 യൂറോ ആയി കണക്കാക്കപെടുമ്പോള്‍ അയര്‍ലണ്ടിന്റെ ദേശീയ വരുമാനം 19 ,178 യൂറോ മാത്രമാണ്. രാജ്യത്തിന്റെ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഇത്തരം കൗണ്ടികള്‍ മുതല്‍കൂട്ടാകുമ്പോള്‍ വികസനം തൊട്ടുതീണ്ടാത്ത കൗണ്ടികളുമുണ്ട്. ഡോണഗല്‍ ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. 15 ,061 യൂറോ ആണ് ഡോണഗലിന്റെ ശരാശരി വരുമാനം. പ്രധാന കൗണ്ടികള്‍ അപ്രധാന കൗണ്ടികള്‍ എന്നിങ്ങനെ തരംതിരിവിന് കാരണമാകുന്ന അകലം കൂടുന്നത് അത്ര നല്ല സൂചനയല്ലെന്നു സി.എസ്.ഒ വ്യക്തമാക്കുന്നു.

 

എ എം

Share this news

Leave a Reply

%d bloggers like this: