ഐറിഷ് എയര്‍പോര്‍ട്ടുകളില്‍ ഭീകരാക്രമണ സാധ്യത ഏറ്റവും കൂടുതല്‍ ഷാനോനില്‍

അയര്‍ലണ്ടിലെ വിമാനത്താവളങ്ങളില്‍ ഭീകരാക്രമണ സാധ്യത ഏറ്റവും കൂടുതല്‍ ഷാനോന്‍ എയര്‍പോര്‍ട്ടില്‍ ആണെന്ന് ലീമെറിക് കൗണ്‍സിലര്‍ അഭിപ്രായപ്പെട്ടു. പാസഞ്ചേഴ്സ് ലഗ്ഗേജ് വിഭാഗത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പഴുതുകള്‍ നിറഞ്ഞതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എയര്‍പോര്‍ട്ടിലേക്കുള്ള പ്രധാന കവാടത്തിലേക്ക് ആര്‍ക്കും പ്രവേശിക്കാവുന്ന രീതിയില്‍ സുരക്ഷാ ഗാര്‍ഡുകള്‍ ഇല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സിറ്റി-കൗണ്ടി സംയുക്ത പോലീസ് കമ്മിറ്റിയില്‍ ക്ലയര്‍ ഗാര്‍ഡ ഡിവിഷനിലെ ചീഫ് സൂപ്രണ്ട് ജോണ് കേറിന് തന്റെ വാദത്തെ പൂര്‍ണമായും അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് കൗണ്‍സിലര്‍ പോല്‍ കെല്ലര്‍ പറയുന്നു.

ക്ലയര്‍, ലിമറിക്ക്, ഗാല്‍വേ, മേഖലയിലെ പ്രധാന എയര്‍പോര്‍ട്ടായ ഷാനോണിന്റെ സുരക്ഷിതത്വത്തില്‍ ഉന്നത പോലീസ് അംഗങ്ങളും ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു. പ്രധാന കവാടത്തിലൂടെ തടസങ്ങളില്ലാതെ പെട്ടെന്ന് തന്നെ ഉള്ളിലേക്ക് കടക്കാവുന്ന ഷാനോനില്‍ യു.എസ് എയര്‍ഫോര്‍സിന്റെ സാന്നിധ്യവുമുണ്ട്. അകത്തേക്ക് പ്രവേശിക്കാനുള്ള സ്‌കാനിങ് സംവിധാനങ്ങളും പഴക്കം ചെന്നവയാണ്. യൂറോപ്പില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന സ്‌കാനിങ് സംവിധാനമാണ് ഷാനോനില്‍ ഉള്ളതെന്ന് സോളിസിറ്റര്‍ കൗണ്‍സിലര്‍ പറയുന്നുണ്ടെങ്കിലും ഇതെല്ലം അപര്യാപ്തമാണെന്ന് ഗാര്‍ഡ ഉദ്യോഗസ്ഥരും പറയുന്നു.

രാജ്യത്തെ തന്ത്രപ്രധാന എയര്‍പോര്‍ട്ടില്‍ ഒന്നായ ഷാനോനില്‍ യു.എസ് എയര്‍ഫോഴ്‌സ് ആയുധം ശേഖരിക്കാനും ഇന്ധനം നിറക്കാനും ഉപയോഗപ്പെടുത്തി വരികയാണ്. ഭീകരസംഘടനകള്‍ക്കെതിരെ യൂറോപ്യന്‍ വ്യോമാതിര്‍ത്തിയില്‍ നിന്നും പടപൊരുതുന്ന യു.എസ്സിനെ ലക്ഷ്യം വെച്ചും ഷാനോന്‍ എയര്‍പോര്‍ട്ട് ഭീകരര്‍ ഉപയോഗിച്ചേക്കാം. ഷാനോനില്‍ സുരക്ഷാ ശക്തമാക്കാന്‍ ഭീകരവാദ വിരുദ്ധ സേനയെ തന്നെ നിയോഗിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: