ഐറിഷ് ആശുപത്രികളില്‍ ഹെല്‍ത്ത് കെയര്‍ അസ്സിസ്റ്റന്റ്‌സ് ഉള്‍പ്പെടെ ഹോസ്പിറ്റല്‍ സപ്പോര്‍ട്ട് സ്റ്റാഫ്സ് പണിമുടക്കിലേക്ക്

ഡബ്ലിന്‍ : ഗ്രേഡ് കുറഞ്ഞ ആരോഗ്യ ജീവനക്കാരോട് ആരോഗ്യ വകുപ്പിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് ഐറിഷ് ആശുപത്രികളില്‍ ഹെല്‍ത്ത് കെയര്‍ സപ്പോര്‍ട്ട് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചു. എസ്. ഐ.പി.ടി.യു യൂണിയന്‍ അംഗങ്ങളായ ജീവനക്കാരാണ് 36 ഓളം ആശുപത്രികളില്‍ സമരത്തിന് തയ്യാറെടുക്കുന്നത്.

കഴിഞ്ഞ ദിവസം നടത്തിയ സൂചന പണിമുടക്കില്‍ പതിനായിരത്തിലതികം യൂണിയന്‍ അംഗങ്ങള്‍ പങ്കെടുത്തിരുന്നു. ശമ്പള വര്‍ദ്ധനവും, പ്രമോഷന്‍ സാധ്യതകളും താഴെക്കിടയിലുള്ള ആശുപത്രി ജീവനക്കാര്‍ക്ക് നിഷേധിക്കുന്നതിനെതിരെയാണ് സമരപരിപാടികള്‍ സംഘടിപ്പിക്കുന്നത്. യൂണിയന്‍ അംഗങ്ങളായ 17,000 ഹോപിറ്റല്‍ സപ്പോര്‍ട്ട് സ്റ്റാഫ്‌സ് സമരത്തില്‍ പങ്കാളികളാകും.

ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്, ലബോറട്ടറി അസ്സിസ്റ്റന്റുമാര്‍ മാത്രമാണ് സമരത്തില്‍ പങ്കാളികള്‍ ആയിരുന്നതെങ്കിലും ക്ലീനേഴ്സ്, പോര്‍ട്ടേഴ്സ്, സെക്യൂരിറ്റി പഴ്‌സണല്‍, ഷെഫ് തുടങ്ങി മുഴുവന്‍ ഹോസ്പിറ്റല്‍ സപ്പോര്‍ട്ട് സ്റ്റാഫ്സും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട് . വരും ദിവസങ്ങളില്‍ ശക്തമായ സമര നടപടികളുമായി ആരോഗ്യ ജീവനക്കാര്‍ മുന്നോട്ട് പോകുമെന്നാണ് സൂചന.

ഡികെ

Share this news

Leave a Reply

%d bloggers like this: