ഐറിഷ് ആശുപത്രികളില്‍ സംഭവിക്കുന്ന മാതൃ മരണങ്ങള്‍ നിര്‍ബന്ധമായും അന്വേഷണ വിധേയമാകുന്ന നിയമം ഉടന്‍

ഡബ്ലിന്‍ : അയര്‍ലന്‍ഡ് ആശുപത്രികളില്‍ പ്രസവാനന്തരം മരണപ്പെടുന്ന അമ്മമാരുടെ മരണകാരണങ്ങള്‍ നിര്‍ബന്ധമായി അന്വേഷിക്കുന്ന പുതിയ ബില്‍ സിനഡിന്റെ പരിഗണനയില്‍. ആശുപത്രി അധികൃതരുടെ അനാസ്ഥ വഴിയുണ്ടാകുന്ന ഇത്തരം മരണങ്ങളുടെ യഥാര്‍ത്ഥ കാരണം പുറംലോകം അറിയാറില്ല.

ഇത് സംബന്ധിച്ച അന്വേഷണങ്ങളും എവിടെയും എത്താറില്ലെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. മാതൃ -ശിശു മരങ്ങള്‍ ഉണ്ടാകുമ്പോള്‍ കൂടുതലും കുഞ്ഞിന്റെ മരണകാരണം മാത്രമാണ് പുറത്തുവരുള്ളത്. മരണപ്പെടുന്ന സ്ത്രീകളുടെ കുടുംബം അന്വേഷണം ആവശ്യപ്പെട്ടാല്‍ മാത്രമാണ് തുടര്‍ നടപടികള്‍ ഉണ്ടാകാറുള്ളത്.

ഡബ്ലിന്‍ ഫിങ്കല്‍ ഇന്‍ഡിപെന്‍ഡന്റ് ടി.ഡി ക്ലാരി ഡാലി യുടെ വര്‍ഷങ്ങളായുള്ള ശ്രമഫലമാണ് ഈ ബില്‍ ദെയിലില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത്. 2011 ല്‍ തെരെഞ്ഞെടുക്കപ്പെട്ടശേഷം മാതൃ മരണങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രൈവറ്റ് ബില്‍ അവതരിപ്പിയ്ക്കാനും ക്ലാരിക്ക് കഴിഞ്ഞിരുന്നു.

ഈ ബില്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള പുതിയ ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം നേടിയെടുക്കുകയായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ അയര്‍ലണ്ടിലെ വിവിധ ആശുപത്രികളില്‍ 10 ഓളം മാതൃമരങ്ങള്‍ ഉണ്ടാകാറുണ്ടെന്നെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഈ പ്രവണത കുറച്ചു കൊണ്ടുവരാന്‍ പുതിയ നിയമത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. മാതൃമരണങ്ങളുമായി നടന്നിട്ടുള്ള ചില അന്വേഷണങ്ങള്‍ ചെന്നെത്തുന്നതാകട്ടെ ആശുപത്രി അധികൃതരിലുമാണ്. പരിചയ സമ്പത്ത് കുറഞ്ഞ ആരോഗ്യ ജീവനക്കാര്‍ ഇതില്‍ പ്രതികളായ ചരിത്രവുമുണ്ട്.

അത്തരക്കാരെ മാറ്റി നിര്‍ത്തിയാലും തുടര്‍ന്ന് വരുന്ന ആരോഗ്യവകുപ്പിന്റെ നിയമങ്ങളിലും പരിശീലനം കുറഞ്ഞവര്‍ തന്നെയാണ് വന്നെത്തുന്നത്. രാജ്യത്ത് ആരോഗ്യ ജീവനക്കാരുടെ കുറവ് മൂലം ഇത്തരത്തില്‍ നിയമങ്ങള്‍ നടത്താന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നാണ് എച് .എസ്.സി യുടെ പ്രതികരണം.

ഡികെ

Share this news

Leave a Reply

%d bloggers like this: