ഐറിഷ് ആശുപത്രികളില്‍ രോഗികളും, വിദേശ ഡോക്ടര്‍മാരും തമ്മിലുള്ള ആശയവിനിമയം കാര്യക്ഷമമല്ലെന്ന് ഐറിഷ് മെഡിക്കല്‍ കൗണ്‍സില്‍ റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഐറിഷ് ആരോഗ്യമേഖലയില്‍ നിലവിലുള്ള പ്രതിസന്ധികള്‍ക്ക് പുറമെ ഇവിടെ രോഗികളും, ഡോക്ടര്‍മാരും തമ്മിലുള്ള ആശയവിനിമയം ശരിയായി നടക്കുന്നില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ റിപ്പോര്‍ട്ട്. പ്രത്യേകിച്ച് വിദേശ ഡോക്ടര്‍മാര്‍ അയര്‍ലണ്ടിലെത്തുബോള്‍ രോഗികളുമായുള്ള ആശയവിനിമയത്തിലുണ്ടാകുന്ന ആശയകുഴപ്പം രോഗനിര്‍ണയത്തെയും,ചികിത്സയെയും ബാധിക്കുന്നതായി കൌണ്‍സില്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതായത് വിദേശത്തു നിന്നും അയര്‍ലണ്ടിലെത്തുന്ന ആരോഗ്യവിദഗ്ധര്‍ക്ക് ഐറിഷ്, ഇംഗ്ലീഷ് ഭാഷയില്‍ ആശയവിനിമയ ശേഷി വര്‍ധിപ്പിക്കുന്ന അധിക ട്രൈനിംഗുകള്‍ കൂടി നിര്‍ബന്ധമാക്കാനും ആരോഗ്യവകുപ്പിനോട് കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്നു. രാജ്യത്തെ ആശുപത്രികളില്‍ നിയമന നിരോധനം നടപ്പാക്കിയതോടെ ഇവിടെ സര്‍വീസിലുള്ള ഡോക്ടര്‍മാര്‍ക്ക് ജോലിഭാരം വര്‍ധിച്ചതായും ചൂണ്ടിക്കാട്ടുന്നു. ഐറിഷ് ആശുപത്രികളായില്‍ ഡോക്ടര്‍മാരുടെ നിരവധി ഒഴിവുകളാണ് നികത്താണുള്ളത്. അത് മാത്രമല്ല ഡോക്ടര്‍മാരുടെ ജോലിസാഹചര്യങ്ങള്‍ ഇവരുടെ പ്രൊഫഷനെ കാര്യമായി ബാധിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ചികിത്സാപ്പിഴവ് വരുത്തുന്ന ഡോക്ടര്‍മാരില്‍ കൂടുതലും സ്വദേശിയെര്‍ തന്നെയാണ്. വളരെ കുറഞ്ഞ ശതമാനം വിദേശ ഡോക്ടര്‍മാര്‍ക് നേരെ മാത്രമാണ് ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നത്. അയര്‍ലണ്ടില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ ആരോഗ്യ പിഴവുകളില്‍ ഒന്നാണ് ഗര്‍ഭാശയ അര്‍ബുദ സാധ്യത പരിശോധിക്കുന്ന സ്മിയെര്‍ ടെസ്റ്റ്. ഈ ടെസ്റ്റുമായി ബന്ധപ്പെട്ട പിഴവുകള്‍ സംഭവിച്ചിരിക്കുന്നത് സ്വദേശിയരായ ആരോഗ്യവിദഗ്ധര്‍ക്കു തന്നെയാണ് എന്നതും കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു.

അതുകൊണ്ടുതന്നെ ആശയവിനിമ ശേഷി വര്‍ധിപ്പിച്ച് വിദേശ ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താന്‍ അയര്‍ലന്‍ഡിന് കഴിയണമെന്നും മെഡിക്കല്‍ കൗണ്‍സില്‍ പറയുന്നു. അയര്‍ലണ്ടില്‍ ആരോഗ്യ വിദഗ്ധരുടെ കുറവ് അനുഭവപ്പെടുന്നതിനാല്‍ വിദേശിയരായ ഡോക്ടര്‍മാരുടെ സേവനം അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: