ഐറിഷ് ആശുപത്രികളില്‍ പരിജ്ഞാനമില്ലാത്ത ഡോക്ടര്‍മാരുടെ ചികിത്സ; എച്ച്.എസ്.ഇ നിയമനങ്ങള്‍ സംശയം ജനിപ്പിക്കുന്നതെന്ന് കോടതി.

ഡബ്ലിന്‍: മതിയായ പരിജ്ഞാനം ഇല്ലാത്ത ഡോക്ടര്‍മാര്‍ക്ക് ഐറിഷ് ആശുപത്രികളില്‍ ചികിത്സാനുമതി നല്‍കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കോടതി. എച്ച്.എസ്.ഇ കരാര്‍ നിയമനങ്ങളില്‍ എത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ ചികിത്സ നടത്താന്‍ അനുയോജ്യമല്ലെന്ന് ശ്രദ്ധേയമായ വിലയിരുത്തലാണ് കോടതി നടത്തിയിരിക്കുന്നത്. ഐറിഷ് ആശുപത്രികളില്‍ ഡോകര്‍മാരുടെ ഒഴിവുകള്‍ പലതും നിരത്തപ്പെടുന്നത് കരാര്‍ അടിസ്ഥാനത്തിലാണ്. ആരോഗ്യ ജീവനക്കാരെ നിയമിക്കുമ്പോള്‍ അവര്‍ക്ക് മതിയായ ചികിത്സ പരിജ്ഞാനം ഉറപ്പുവരുത്തണമെന്ന് ആരോഗ്യായവകുപ്പിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ് കോടതി.

രാജ്യത്തെ സീനിയര്‍ ഡോക്ടര്‍മാരും, മെഡിക്കല്‍ അസോസിയേഷനും പല സന്ദര്‍ഭങ്ങളിലും വരുത്തുന്ന വീഴ്ച എച്ച്.എസ്.എ-യുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. യൂറോപ്യന്‍ ഇക്കണോമിക് ഏരിയക്ക് പുറത്ത് നിന്നും വരുന്ന ഡോക്ടര്‍മാരുടെ നിയമനത്തില്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ഐറിഷ് ആശുപത്രിയില്‍ ജൂനിയര്‍ ഡോകടര്‍ ആയി സേവനം അനുഷ്ഠിക്കുന്ന സുഡാന്‍ വംശജനായ ഡോക്ടര്‍ ചികിത്സാ പിഴവ് നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ ഈ നിര്‍ണ്ണായക ഇടപെടല്‍. ഇയാള്‍ക്ക് ചികിത്സ അറിയില്ല എന്ന് മാത്രമല്ല, ഐറിഷ് ഭാഷയും അറിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു.

ഈ ഒരു കേസ് ആസ്പദമാക്കി നിലവില്‍ എച്ച്.എസ്.ഇ നിയമനങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ലൈസന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് കോടതി. പല ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ഡോക്ടര്‍മാര്‍ക്കും പ്രാഥമികമായി ആരോഗ്യ ജീവനക്കാര്‍ അറിഞ്ഞിരിക്കേണ്ട സി.പി.ആര്‍ പോലും എടുക്കാന്‍ അറിയില്ലെന്ന് മുന്‍പും കണ്ടെത്തിയിരുന്നു. പൊതുജന ആരോഗ്യത്തെ അപകടത്തിലാക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ആരോഗ്യവകുപ്പ് ഉടന്‍ പരിഹാരം കാണണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

ചികിത്സ പിഴവ് സംഭവിച്ച് അയര്‍ലണ്ടില്‍ പ്രതിവര്‍ഷം 10 ശതമാനം മരണങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് ഈ മേഖലയില്‍ നടക്കുന്ന ആരോഗ്യ സര്‍വേകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആശുപത്രികളില്‍ കണ്‍സല്‍ട്ടന്റ് ഡോകടമാരുടെ ഒഴിവുകള്‍ നികത്താന്‍ വേണ്ടി യോഗ്യത ഇല്ലാത്തവരെ ഈ ജോലിയിലേക്ക് നിയോഗിക്കേണ്ടതില്ലെന്ന് കോടതി ആരോഗ്യ വക്തുപ്പിന് നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: