ഐറിഷ് അബോര്‍ഷന്‍ ഹിതപരിശോധന; അടുത്ത വര്‍ഷം വിദേശത്തുള്ള ഐറിഷുകാര്‍ ഉള്‍പ്പെടെ അഭിപ്രായം രേഖപ്പെടുത്തും

ഡബ്ലിന്‍: എട്ടാം ഭരണഘടന ഭേദഗതിയുടെ ഭാഗമായി അടുത്ത വര്‍ഷം ഐറിഷുകാര്‍ക്ക് ഹിത പരിശോധനയാണ്. അബോര്‍ഷന്‍ നിയമം മാറ്റിയെഴുതപ്പെടണമെന്ന തീരുമാനമാണ് സിറ്റിസണ്‍ അസംബ്ലിയിലും ഉയര്‍ന്നത്. വിദേശത്ത് കുടിയേറിയ ഐറിഷ് പൗരന്മാരും വോട്ടെടുപ്പില്‍ പങ്കെടുത്തേക്കും.

യു.എസ്, കാനഡ, ഓസ്ട്രേലിയ, യൂറോപ്പ്, എന്നിവിടങ്ങളിലുള്ളവര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വേണ്ടി അയര്‍ലണ്ടില്‍ എത്തിച്ചേരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കാരണം അയര്‍ലണ്ടില്‍ അബോര്‍ഷന്‍ സമരങ്ങള്‍ കൊടുമ്പിരികൊണ്ടിരുന്ന സമയത്ത് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ഐറിഷുകാര്‍ വിവിധ രാജ്യങ്ങളില്‍ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. സ്ത്രീവര്‍ഗ്ഗത്തിന്റെ പ്രശ്‌നമായി മാറിയ സമരം അയര്‍ലണ്ടില്‍ മാത്രം ഒരുങ്ങി നില്‍ക്കാതെ ആഗോളതലത്തിലുള്ള ഒരു പ്രശ്‌നമായി ഉയര്‍ത്തിപ്പെടുകയും ചെയ്തു. ഇതിനിടയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശം തങ്ങള്‍ക്കുമുണ്ടെന്ന് പുരുഷ വര്‍ഗ്ഗവും പരാമര്‍ശം നടത്തിയിരുന്നു.

സിറ്റിസണ്‍ അസംബ്ലിയില്‍ സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവര്‍ക്കും അഭിപ്രായം രേഖപ്പെടുത്താന്‍ സ്വാതന്ത്ര്യം ലഭിച്ചിരുന്നു. അമ്മയുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയാല്‍ മാത്രം അബോര്‍ഷന്‍ നടപടികള്‍ സ്വീകരിക്കാനുള്ള അനുമതി മാത്രമാണ് അയര്‍ലണ്ടിലുള്ളത്. ദിവസം പന്ത്രണ്ടോളം ഐറിഷുകാര്‍ അബോര്‍ഷന് വേണ്ടി വിദേശ രാജ്യങ്ങളെ സമീപിച്ചു വരികയാണ്.

രാജ്യത്തെ മത നേതൃത്വത്തിന്റെ കൂട്ടുകെട്ട് അബോര്‍ഷന്‍ നിയമ ഭേദഗതിയെ താറുമാറാക്കുന്നുവെന്ന് സ്ത്രീ സംഘടനകള്‍ നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. അടുത്ത വര്‍ഷത്തെ ഹിതപരിശോധന കണക്കിലെടുത്ത് എയര്‍ലൈനുകള്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടായേക്കാവുന്ന വര്‍ദ്ധനവ് കണക്കിലെടുത്ത് കൂടുതല്‍ വിമാനങ്ങള്‍ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: