ഐറിഷ് അധ്യാപകര്‍ മാനസികവൈകല്യമുള്ള വിദ്യാര്‍ത്ഥികളെ അഭ്യസിപ്പിക്കാന്‍ പ്രാപ്തരല്ല എന്ന് റിപ്പോര്‍ട്ട്:

അയര്‍ലന്‍ഡ്: ഐറിഷ് അധ്യാപകര്‍ പഠനവൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കാന്‍ പ്രാപ്തരല്ലെന്നു പഠന റിപ്പോര്‍ട്ട്. ലോക ഡിസ്‌ലേഷ്യ ദിനമായ ഒക്ടോബര്‍ 6 നു വേണ്ടി അയര്‍ലണ്ടില്‍ ഡിസ്‌ലേഷ്യ അസോസിയേഷന്‍ സംഘടിപ്പിച്ച സര്‍വ്വേയിലാണ് ഇക്കാര്യം പറയുന്നത്. അധ്യാപകരെ ഇതിനായി പരിശീലനം നല്‍കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഡിസ്‌ലേഷ്യ ബോധവത്കരണം കാര്യക്ഷമമാക്കാന്‍ നവ മാധ്യമ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.

ജീന്‍ പ്രവര്‍ത്തനങ്ങളിലെ വ്യത്യാസവും, പാരിസ്ഥിതിക പ്രശ്‌നങ്ങളും ഡിസ്ലെഷ്യക്കു പ്രധാന കാരണങ്ങളാണ്. തലച്ചോറിന് ഏല്‍ക്കുന്ന ക്ഷതം, സ്ട്രോക്, ഡിംനേഷ്യ എന്നിവ ഡിസ്‌ലേഷ്യക്ക് കാരണമാണ്. ഇതുമൂലം തലച്ചോറിന് ലാംഗ്വേജ് മനസിലാക്കാനുള്ള വിഷമം ഉണ്ടാക്കുന്നു. കേള്‍വിക്കുറവ്, കാഴ്ചക്കുറവ്, എന്നിവ ഡിസ്‌ലേഷ്യയുടെ ഭാഗമായി ഉണ്ടാവുന്നതാണ്. ഇത് കണ്ടെത്താന്‍ മെമ്മറി ടെസ്റ്റ്, സ്‌പെല്ലിങ്-വായന പരിശോധന എന്നിവയാണ് സാധാരണയായി ചെയ്യാറുള്ളത്. ശ്രദ്ധയിലുണ്ടാവുന്ന കുറവും ഈ വൈകല്യത്തിന്റെ ലക്ഷണമാണ്. പക്ഷെ ശാസ്ത്രീയമായ പഠന രീതിയിലൂടെ ഇത് മാറ്റിയെടുക്കാന്‍ കഴിയുന്നതായാണ് പഠനം.

ഇത്തരം വൈകല്യമുള്ളവരില്‍ ഉയര്‍ന്ന ഐ ക്യൂ  ലെവല്‍ ഉള്ളവര്‍ ധാരാളമുണ്ടെന്നു ലേര്‍ണിംഗ് ഡൈവേഴ്‌സിറ്റി എക്‌സ്‌പെര്‍ട്ട് സാറാ ഹബുറി പറയുന്നു. ഇത്തരക്കാരില്‍ ടാലന്റും ക്രിയേറ്റിവിറ്റിയും വേണ്ടുവോളം ഉണ്ടെന്നും തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ അവര്‍ വ്യക്തമാക്കുന്നു. അധ്യാപകര്‍ ഇത്തരം കുട്ടികളെ കണ്ടു പിടിച്ചു അവര്‍ക്കു അറിവ് ആര്‍ജ്ജിക്കാന്‍ പ്രതേക ബോധനരീതികള്‍ ആവിഷ്‌കരിച്ചാല്‍ ഡിസ്‌ലേഷ്യ എന്ന ഈ മാനസിക വൈകല്യം പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

എ എം

Share this news

Leave a Reply

%d bloggers like this: