ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം മഞ്ജുഷ അന്തരിച്ചു

കൊച്ചി : ഗായികയും, നൃത്ത വിദ്യാര്‍ത്ഥിനിയുമായ മഞ്ജുഷ മോഹന്‍ദാസ് (26) അന്തരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ അപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ തുടരവെയാണ് മരണത്തിനു കിഴടങ്ങിയത്. മഞ്ജുഷയും , കൂട്ടുകാരിയും സഞ്ചരിച്ച വാഹനത്തില്‍ നിയന്ത്രണം വിട്ട മിനിലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തെ തുടര്‍ന്ന് അങ്കമാലിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പെരുമ്പാവൂര്‍ സ്വദേശിയാണ് മഞ്ജുഷ. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തിയിലേക്ക് നടന്നുകയറിയ മഞ്ജുഷ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നൃത്ത ഗവേഷണ വിദ്യാര്‍ഥികൂടിയാണ്. പരിക്കേല്‍ക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരി അഞ്ജന നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: