ഐഎസ് ഭീകരരെ അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കാന്‍ തയ്യാറെടുത്ത് തുര്‍ക്കി

അങ്കാറ: സൈന്യം പിടിച്ചെടുത്ത മുഴുവന്‍ ഭീകരരെയും തിരിച്ചയക്കാന്‍ തുര്‍ക്കി തയ്യാറെടുക്കുന്നു. അടുത്ത തിങ്കളാഴ്ച മുതല്‍ രാജ്യത്തുള്ള ഭീകരരെ അവരുടെ രാജ്യങ്ങളിലേക്ക് അയക്കുമെന്ന് ആഭ്യന്തരമന്ത്രി സുലൈമാന്‍ സോയ്ലു വ്യക്തമാക്കി. 1,200 വിദേശ ഭീകരരാണ് തുര്‍ക്കിയുടെ കസ്റ്റഡിയിലുള്ളത്. ദിവസങ്ങള്‍ക്ക് മുമ്പ് വടക്കന്‍ സിറിയയില്‍ നിന്ന് പിടികൂടിയ 287 ഭീകരരും ജയിലുണ്ട്. വിദേശികളായ ഭീകരരെയാണ് സ്വദേശത്തേക്ക് മടക്കി അയക്കുന്നത്.

എന്നാല്‍ തുര്‍ക്കിയുടെ നടപടിയില്‍ ലോകരാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഭീകരവാദത്തിനായി നാടുവിട്ടവരെ ഒരു കാരണവശാലും സ്വീകരിക്കില്ലെന്ന് ബ്രിട്ടനും, ഫ്രാന്‍സും വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടനില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റില്‍ ആകൃഷ്ടരായി നിരവധി പൗരന്മാരാണ് സിറിയയും എത്തിയത്. ഇവരുടെ പൗരത്വം റദ്ദാക്കിയെന്നും തിരിച്ചുവരാന്‍ അനുവദിക്കില്ലെന്നുമാണ് ബ്രിട്ടന്‍ തുര്‍ക്കിയെ അറിയിച്ചിരിക്കുന്നത്. യു എസും ഇതേ നിലപാടിലാണ്. യൂറോപ്പില്‍ നിന്നും വലിയൊരു കൂട്ടം ആളുകളാണ് ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളായി നാടുവിട്ടത്.

സിറിയയിലും ഇറാഖിലും ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്കായി പോയവരെ തിരികെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങളെ തുര്‍ക്കി വിമര്‍ശിച്ചു. ഈ സാഹചര്യത്തില്‍ പൗരത്വം നഷ്ടപ്പെട്ടവരെ മടക്കി അയക്കാന്‍ തുര്‍ക്കിക്ക് കഴിയുമോ എന്നത് സംശയമാണ്. എന്നാല്‍ കസ്റ്റഡിയിലുള്ള ഭീകരര്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് തുര്‍ക്കി വ്യക്തമാക്കിയിട്ടില്ല.

Share this news

Leave a Reply

%d bloggers like this: