ഐഎസ് ബന്ധം: 11 ഇന്ത്യക്കാര്‍ യുഎഇയില്‍ കസ്റ്റഡിയില്‍

 

അബുദാബി: ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇന്ത്യക്കാരായ 11 പേരെ യുഎഇയില്‍ കസ്റ്റഡിയിലെടുത്തു. ഐഎസില്‍ ചേരാന്‍ ശ്രമിച്ചു, സാമ്പത്തിക സഹായം ഉള്‍പ്പെടെ മറ്റു സഹായങ്ങള്‍ നല്‍കാനും ശ്രമിച്ചു എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

സോഷ്യല്‍ മീഡിയയിലൂടെ ഐഎസ് നേതാക്കളുമായി ഇവര്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. ഇന്ത്യക്കാരായ 13 പേരെങ്കിലും ഐഎസില്‍ ചേരാന്‍ സിറിയയിലേക്കു കടക്കാന്‍ ശ്രമിച്ചതായും യുഎഇ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: