ഐഎസ് ദക്ഷിണേഷ്യ തലവനെ വധിച്ചതായി ഫിലിപ്പീന്‌സ്

 

ഇസ്ലാമിക് സ്റ്റേറ്റ്  ദക്ഷിണേഷ്യ വിഭാഗം തലവനായി പ്രവര്ത്തിച്ചിരുന്ന ഇസ്‌നിലോണ് ഹാപ്പിലോണിനെ വധിച്ചതായ ഫിലിപ്പീന്‌സ്. മരാവിയില് നടന്ന ഏറ്റുമുട്ടലില് ഫിലിപ്പൈന്‌സ് സേന ഹാപ്പിലോണിനെ വധിച്ചതായി ഫിലിപ്പീന്‌സ് പ്രതിരോധസെക്രട്ടറി ഡല്‍ഫിന്‍ ലോറന്‍സാന അറിയിച്ചു.

51 വയസുകാരനായ ഹാപ്പിലോണിനെ പിടികൂടാന് സഹായിക്കുന്നവര്ക്ക് 50 ലക്ഷം ഡോളര് അമേരിക്ക ഇനാം പ്രഖ്യാപിച്ചിരുന്നതാണ്. ഐഎസ് അനുകൂല സംഘടനയായ അബു സയ്യാഫിന്റെ നേതാവായിരുന്നു ഹാപ്പിലോണ്. ഹാപ്പിലോണിനൊപ്പം അബു സയ്യാഫിന്റെ മറ്റൊരു പ്രമുഖ നേതാവായ ഒമര്‍ മൗതെയും വധിക്കപ്പെട്ടതായി അധികൃതര് അറിയിച്ചു.

ഫിലിപ്പീന്‌സിലെ മരാവി കേന്ദ്രീകരിച്ച് ഐഎസിന്റെ ദക്ഷിണേഷ്യ ആസ്ഥാനം രൂപീകരിക്കാനായിരുന്നു ഹാപ്പിലോണിന്റെയും സംഘത്തിന്റെയും ശ്രമം. കഴിഞ്ഞ മേയ് മുതല്‍ മരാവി ഇവരുടെ നിയന്ത്രണത്തിലാണ്. ഹാപ്പിലോണിനെ വധിച്ചതോടെ ഏതാനും ദിവസങ്ങള്‍ക്കകം മരാവി തിരിച്ചുപിടിക്കാനാകുമെന്ന് ഫിലിപ്പീന്‌സ് സേന പറഞ്ഞു. 2001ല്‍ മൂന്നു യുഎസ് പൗരന്മരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി തീവ്രവാദയുള്ള പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കിയത് അബു സയ്യാഫ് ആയിരുന്നു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: