ഐഎസ് ആക്രമണങ്ങള്‍ നാസികള്‍ നടത്തിയ കൂട്ടുക്കുരുതിയേക്കാള്‍ പൈശാചികം: ടോണി അബട്ട്

സിഡ്‌നി: ഐഎസ് തീവ്രവാദികള്‍ നടത്തുന്ന ആക്രമണം നാസികള്‍ നടത്തിയ കൂട്ടക്കുരുതിയേക്കാളും ഭയാനകവും പൈശാചികവുമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബട്ട്. ടൂ ജിബി എന്ന റേഡിയോ സ്റ്റേഷനു നല്‍കിയ അഭിമുഖത്തിലാണു ടോണി അബട്ട് ഐഎസിനെതിരേ ശക്തമായി രംഗത്തു വന്നത്. നാസികള്‍ നടത്തിയ ക്രൂരകൃത്യങ്ങള്‍ മറച്ചുപിടിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു. എന്നാല്‍ ഐഎസ് തങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു പരസ്യപ്രചാരണം നല്‍കുകയാണ്. ഇതു ന്യായീകരിക്കാന്‍ പറ്റാത്ത സംഭവമാണ്. ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ യുഎസ് നടത്തുന്ന സംയുക്ത സൈനിക ആക്രമണത്തില്‍ ഓസ്‌ട്രേലിയയും പങ്കാളിയാണ്. ഇതിന്റെ കാലാവധി നീട്ടണമെന്നു യുഎസ് അടുത്തിടെ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ടോണിയുടെ വാക്കുകള്‍ വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്. നാസി ഭീകരതയുടെ കാഠിന്യം കുറച്ചു കാട്ടുന്ന തരത്തിലാണു ടോണിയുടെ പ്രതികരണം വന്നിരിക്കുന്നതെന്നാണു വിമര്‍ശനം. എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കരുതെന്നു വിവാദങ്ങളോടു ടോണി അബട്ട് പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: