ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അനുകൂല വിധി; ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡിഷ്യല്‍ അന്വേഷണം

ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഒടുവില്‍ നമ്പി നാരായണന് നീതി. ഐഎസ്ആര്‍ഒ ചാരകേസില്‍ നമ്പി നാരായണനെതിരെയുണ്ടായ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ഡികെ ജയിന്‍ അദ്ധ്യക്ഷനായ സമിതക്ക് സുപ്രീംകോടതി രൂപം നല്‍കി. നമ്പിനാരായണന്റെ നഷ്ടപരിഹാരതുക 50 ലക്ഷമാക്കി ഉയര്‍ത്തി.

സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ശാസ്തരജ്ഞനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത് ഗുരുതരമായ പിഴവാണെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്. നമ്പിനാരായണന്റെ അറസ്റ്റ് തെറ്റായിരുന്നു. അത് ഏറ്റവും വലിയ മാനസിക പീഡനം കൂടിയായിരുന്നുവെന്ന് കോടതി പറഞ്ഞു. ചാരകേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാനാണ് റിട്ട ജസ്റ്റിസ് ഡികെ ജയിന്‍ അദ്ധ്യക്ഷനായ സമിതിക്ക് രൂപം നല്‍കിയത്. അന്വേഷ ഉദ്യോഗസ്ഥരായ സിബി മാത്യൂസ് , കെകെ ജോഷ്വാ, എസ് വിജയന്‍ എന്നിവരുടെ പങ്കിനെ കുറിച്ചും അന്വേഷണം വേണോ എന്നതും ജസ്റ്റിസ ഡികെ ജയിന്‍ സമിതി തീരുമാനിക്കും. സമിതിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ ഉണ്ടാകും. നമേപി നാരായണന്റെ നഷ്ടപരിഹാര തുക 50 ലക്ഷമായും കോടതി ഉയര്‍ത്തി.

കേസില്‍ വാദം കേള്‍ക്കുന്നതിനിടെ നന്പി നാരായണന് കസ്റ്റഡി പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അന്വേഷണത്തിന് തയ്യാറാണെന്നും സിബിഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ അത് കോടതി അംഗീകരിച്ചില്ല. നമ്പി നാരായണന്റെ നഷ്ടപരിഹാരതുക സംസ്ഥാന സര്‍ക്കാരാണ് നല്‍കേണ്ടത്. അത എട്ട് ആഴ്ചക്കുള്ളില്‍ നല്‍കണം. ജസ്റ്റിസ ഡികെ ജയിന്‍ അദ്ധ്യക്ഷനായ സമിതിയുടെ ചെലവുകള്‍ കേന്ദര സര്‍ക്കാരാണ് നല്‍കേണ്ടത്. സമിതിയുടെ പ്രവര്‍ത്തന് ആവശ്യമായ സൗകര്യങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കണമെന്നും വിധിയില്‍ പറയുന്നു.

1994 നവംബര്‍ 30-നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്. എന്നാല്‍, അദ്ദേഹത്തിനെതിരായ കേസ് വ്യാജമാണെന്ന് സി.ബി.ഐ. നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ. ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കേസ് അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

 

എ എം

Share this news

Leave a Reply

%d bloggers like this: