ഐഎസ്ആര്‍ഒയ്ക്ക് ഒരു ചരിത്ര നേട്ടം കൂടി; ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് 1ഐ വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് 1ഐ വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 4.04ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള നാവിക് പരമ്പരയിലെ എട്ടാമത്തെ ഉപഗ്രഹമാണ് ഐആര്‍എന്‍എസ്എസ് 1ഐ.

36 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിന് ശേഷമായിരുന്നു വിക്ഷേപണം. എക്സ്.എല്‍ റോക്കറ്റ് ഉപയോഗിച്ചായിരുന്നു 1425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ വിക്ഷേപണം. ഓഗസ്റ്റില്‍ വിക്ഷേപിച്ച ഐആര്‍എന്‍എസ്എസ് 1എച്ച് പരാജയമായിരുന്നു. ഇതിന് പകരമാണ് ഐആര്‍എന്‍എസ്എസ് 1ഐ വിക്ഷേപിക്കുന്നത്.

പിഎസ്എല്‍വി ഉപയോഗിച്ച് നടത്തുന്ന 43ാമത്തെ വിക്ഷേപണമാണിത്. പത്ത് വര്‍ഷത്തെ കാലാവധിയാണ് ഐഎസ്ആര്‍ഒ ഇതിന് നല്‍കുന്നത്. ഇന്ത്യയ്ക്ക് സ്വന്തം ഗതിനിര്‍ണയ സംവിധാനം യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. നിലവില്‍ അമേരിക്കയ്ക്കും റഷ്യയ്ക്കും യുറോപ്പിനും ജപ്പാനുമാണ് ഈ ഉപഗ്രഹ സംവിധാനമുള്ളത്.

https://www.youtube.com/watch?v=nXOjV5xn1S8

 

ഡികെ

Share this news

Leave a Reply

%d bloggers like this: