ഐഎസിന്റെ ഒമ്പത് പ്രവര്‍ത്തകര്‍ ഇന്ത്യയിലുണ്ടെന്ന് വെളിപ്പെടുത്തല്‍

 

ഹൈദരാബാദ്: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര പ്രസ്ഥാനത്തിന്റെ ഒമ്പതു പ്രവര്‍ത്തകര്‍ രാജ്യത്തുണ്‌ടെന്നു ഐഎസിലേക്കു ആള്‍ക്കാരെ റിക്രൂട്ട് ചെയ്തിരുന്ന അഫ്ഷ ജബീന്റെ വെളിപ്പെടുത്തല്‍. ഇവരില്‍ രണ്ടു പേര്‍ മുംബൈയില്‍ നിന്നുള്ളവരും ബാക്കിയുള്ളവര്‍ ഹൈദരാബാദ്, ബംഗളൂരു, ജമ്മു കാഷ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും അഫ്ഷ പറഞ്ഞു. യുവാക്കളെ ചേര്‍ക്കാന്‍ സാഹായിക്കുന്ന ചില സംഘടനകളുടെ പേരും വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

നിക്കി ജോസഫ് എന്ന വ്യാജപ്പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന അഫ്ഷ ജബീന്‍ നിരവധിയാളുകളെ ഐഎസില്‍ ചേര്‍ക്കുന്നതിനായി സാമൂഹ്യ മാധ്യമത്തിലൂടെ പ്രോത്സാഹനം നല്‍കിയിരുന്നു. തെലുങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള ചെറുപ്പക്കാരെ അഫ്ഷ ആകര്‍ഷിച്ചിരുന്നു. ഇവരുടെ ഫേസ് ബുക്കിലൂടെയുള്ള നിര്‍ദേശപ്രകാരം ഐഎസിലേക്കു ചേരാന്‍ തയാറെടുത്ത ഹൈദരാബാദുകാരന്‍ സല്‍മാന്‍ മഹിയുദീന്‍ അറസ്റ്റിലായതോടെയാണ് അഫ്ഷയിലേക്കു പോലീസിന്റെ ശ്രദ്ധ തിരിഞ്ഞത്. ഇതേതുടര്‍ന്നു പിടിയിലായ ഇവരെ യുഎഇയില്‍നിന്നു ഹൈദരാബാദിലേക്ക് എത്തിച്ചായിരുന്നു അറസ്റ്റ് ചെയ്തത്.
-എജെ-

Share this news

Leave a Reply

%d bloggers like this: