ഐഎംഎഫ് ന്റെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ട് അഞ്ചാം സ്ഥാനത്ത്

 

ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ ഏറ്റവും പുതിയ കണക്കെടുപ്പില്‍ (ഐഎംഎഫ്) ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാമതായാണ് അയര്‍ലണ്ടിന്റെ സ്ഥാനം. ലോകത്തിലെ പല രാജ്യങ്ങളുടെയും വാര്‍ഷിക വരുമാനം ലക്ഷം കോടിയിലേറെയാണ്. 2017 ഒക്ടോബറിലെ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ കണക്കു പ്രകാരം, പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) അടിസ്ഥാനത്തിലും ഓരോ രാജ്യത്തിന്റെ കറന്‍സിയെയും താരതമ്യം ചെയ്താണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. പട്ടികയില്‍ ഉയര്‍ന്ന റാങ്കിലുള്ള ബ്രൂണെയ്, ഖത്തര്‍ തുടങ്ങിയ പല രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കാരണമായത് ഇന്ധന-എണ്ണ കമ്പനികളാണ്.

എന്നിരുന്നാലും, 2014ല്‍ എണ്ണയുടെ വില കുറഞ്ഞതിനാല്‍ ജിഡിപിയില്‍ ഗണ്യമായ മാറ്റം വന്നിട്ടുണ്ട്. അയര്‍ലണ്ടിലെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തേകുന്നത് ശക്തമായ ബാങ്കിംഗ് സംവിധാനവും നിക്ഷേപവുമാണ്.

ലോകത്തിലെ ഏറ്റവും ധനികരാജ്യങ്ങളില്‍ ഒന്നാമനായി നിലകൊള്ളുന്നത് ഏറ്റവും ചെറിയ മിഡില്‍ ഈസ്റ്റേണ്‍ രാജ്യമായ ഖത്തറാണ്. ഖത്തറിന്റെ ജനസംഖ്യ 2.27 മില്യണ്‍ ആണ്. ഖത്തറിന്റെ പ്രധാന വരുമാന സ്രോതസ്സായ ഹൈഡ്രോ കാര്‍ബണറിന് വിലകുറവ് നേരിട്ടെങ്കിലും രാജ്യം സാമ്പത്തിക വളര്‍ച്ചയില്‍ പിന്നോട്ട് പോയില്ല.
ലക്‌സംബര്‍ഗാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. പിന്നില്‍ സിങ്കപ്പൂര്‍, ബ്രൂണെയ്,അയര്‍ലണ്ട്, നോര്‍വേ, കുവൈറ്റ്,യുഎഇ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഹോങ്കോങ്, സാന്‍ മരീനോ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, സൗദി അറേബ്യ, നെതര്‍ലാന്‍ഡ്‌സ്, ഐസ്ലാന്‍ഡ് എന്നീ രാജ്യങ്ങളാണുള്ളത്.

ഐഎംഎഫിന്റെ അഭിപ്രായപ്രകാരം ടൂറിസവും കയറ്റുമതിയും നിക്ഷേപവുമാണ് ഐസ്ലാന്‍ഡിലെ ജി ഡി പി വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്നത്. രാജ്യത്തിന്റെ വിനോദസഞ്ചാര വ്യവസായത്തിന്റെ വളര്‍ച്ചയും ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ഐ എം എഫ് പ്രവചിക്കുന്നു. സൗദി അറേബ്യയുടെ ജിഡിപി വളര്ച്ചക്ക് ഒരു വലിയപങ്ക് വഹിക്കുന്നത് എണ്ണ ഉല്പാദനമാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ എണ്ണ ഉല്പാദനത്തിന്റെ അടിസ്ഥാനത്തില്‍ നിന്ന് മാറ്റുക എന്ന ഉദ്ദേശത്തോടെ സാമ്പത്തിക പദ്ധതിയായ ‘വിഷന്‍ 2030’ നടപ്പാക്കനുള്ള തയ്യാറെടുപ്പിലാണ് രാജ്യം.

കണക്കനുസരിച്ച്, 325 ദശലക്ഷം ജനങ്ങള്‍ വസിക്കുന്ന യുഎസ്, 1850 മുതല്‍ അതിന്റെ ഏറ്റവും നീണ്ട സാമ്പത്തിക വിപുലീകരണത്തിന്റെ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. 2016 ലെ ഐഎംഎഫിന്റെ റിപ്പോര്ട്ട് അനുസരിച്ച് യു എസില്‍ തൊഴിലില്ലായ്മ നിരക്ക് വളരെ കുറവാണ്. സാമ്പത്തിക വളര്ച്ചയും നിക്ഷേപവും രാജ്യത്തിന്റെ സമ്പദ്ഘടനയെ ആശ്രയിച്ചിരിക്കുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: