ഏഴ് മന്ത്രിമാര്‍ക്ക് 2011-2014 ന് ഇടയില്‍ ലഭിച്ച തുക €700,000 ലേറെയെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍:  ചെലവ് ചുരുക്കലും മറ്റുമായി ജനങ്ങള്‍ വലഞ്ഞപ്പോഴും രാഷ്ട്രീയക്കാര്‍ക്ക് ലഭിച്ച് കൊണ്ടിരുന്നത്  താരതമ്യേന ഉയര്‍ന്ന തുകകളെന്ന് സംശയമുണര്‍ത്തും വിധം കണക്കുകള്‍. 2011ല്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ ശേഷം മന്ത്രിമാര്‍ക്ക് വേതനും ആനുകൂല്യവുമായി ലഭിച്ചിരിക്കുന്നത് 27 മില്യണ്‍ യൂറോവരെയാണ്. പ്രധാനമന്ത്രി എന്‍ഡ കെന്നിയാണ് ഏറ്റവും കൂടുതല്‍ വേതനം സ്വീകരിച്ചിരിക്കുന്നത്. 20011 മാര്‍ച്ചിനും കഴിഞ്ഞ ഡിസംബറിനും ഇടയില്‍ കെന്നി സ്വീകരിച്ചത് വേതനമായി മാത്രം €780,000 ആണ്. ഏഴ് മന്ത്രിമാര്‍ക്കാണ് €700,000 അധികം ലഭിച്ചിരിക്കുന്നത്.

സിമോണ്‍ കോവേനി, ജിമ്മി ഡീനിഹാന്‍, ലിയോ വരേദ്ക്കര്‍, ഫില്‍ ഹോഗന്‍, ജെയിംസ് റെയ്ലി, മൈക്കിള്‍ നൂനാണ്‍, ബ്രണ്ടന്‍ ഹൗളിന്‍, ജോണ്‍ ബര്‍ട്ടന്‍,  ഇമോണ്‍ ഗില്‍മോര്‍ എന്നിവരാണ് ഏഴ് ലക്ഷം യൂറോക്ക് മുകളില്‍ വേതനം പറ്റിയവര്‍. മറ്റ് മുതിര്‍ന്ന  രാഷ്ട്രീയക്കാര്‍ക്ക് ഇക്കാലയളവില്‍ ലഭിച്ചിരിക്കുന്ന വേതനം ആറ് ലക്ഷം യൂറോയിലും കൂടുതലാണ്. ഉപപ്രധാനമന്ത്രിയെന്ന നിലയില്‍ ലഭിക്കുന്ന അലന്‍സ് ബര്‍ട്ടന്‍ സ്വീകരിച്ചിട്ടില്ല. വാര്‍ഷികമായി 15000യൂറോ വരും ഇത്.

€165,608  ആണ് മന്ത്രിമാരുടെ മൊബൈല്‍ ചാര്‍ജായി ചെലവായിരിക്കുന്നത്. ലാന്‍ഡ് ലൈന്‍ ചെലവ്  €75,601 വേറെ വരും. ഈ തുകകളൊന്നും മന്ത്രിമാരുടെ ഓഫീസ് ചെലവുമായി ബന്ധപ്പെട്ടതല്ല. കൂടാതെ യാത്രചെലവുകളും ഉള്‍ക്കൊള്ളിച്ചിട്ടില്ല. വേതനവും അലന്‍സുകളും തിരഞ്ഞെടുപ്പിന് ശേഷം കുറഞ്ഞിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: