ഏത് വിഷയത്തെപ്പറ്റിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: ഏത് വിഷയത്തെപ്പറ്റിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ലോക്‌സഭയില്‍ ഇന്നും ആവര്‍ത്തിച്ചു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നല്‍കിയ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് സുഷമ പറഞ്ഞു. പ്രമേയം ചര്‍ച്ച ചെയ്യാന്‍ അനുമതി നല്‍കണമെന്ന് മന്ത്രി സ്പീക്കറിനോട് അഭ്യര്‍ത്ഥിച്ചു. താന്‍ ചര്‍ച്ച ചെയ്യുന്‌പോള്‍ മുഴുവനായും സംസാരിക്കാന്‍ തന്നെ അനുവദിക്കണമെന്നും സുഷമ വ്യക്തമാക്കി.

സഭയിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ച ശേഷം ലളിത് മോഡി വിഷയത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു. മന്ത്രിമാര്‍ക്കെതിരെ ആരോപണമുയരുന്‌പോള്‍ എങ്ങനെയാണ് പ്രധാനമന്ത്രിക്ക് അതിനെതിരെ നടപടിയെടുക്കാ തിരിക്കാനാകുന്നത് എന്നും കോണ്‍ഗ്രസ് ചോദിച്ചു. ബി.ജെ.പി മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ മുദ്രാവാക്യം മുഴക്കി.

ചോദ്യോത്തരവേളയ്ക്ക് ശേഷം അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കാമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ അറിയിച്ചു. എന്നാല്‍ ചോദ്യോത്തരവേള റദ്ദാക്കി പ്രമേയം അവതരിപ്പിക്കണമെന്ന അവരുടെ ആവശ്യം സ്പീക്കര്‍ തള്ളി. ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്തൊരു ഗവണ്‍മെന്റിനെ സഹിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയിറ്റ്‌ലി പറഞ്ഞു. ബഹളത്തെ തുടര്‍ന്ന് സഭ ഉച്ചവരെ നിര്‍ത്തിവച്ചു.

രാജ്യസഭയിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഉച്ചയ്ക്ക് 12 മണി വരെ നിര്‍ത്തിവച്ചു.

Share this news

Leave a Reply

%d bloggers like this: