‘ഏതെങ്കിലും മിടുക്കത്തി വന്നാല്‍ പ്രസിഡന്റ് സ്ഥാനം അവരുടെ തലയില്‍ കെട്ടിവെച്ച് പോകും’- ഇന്നസെന്റ്

താരസംഘടനയായ അമ്മയില്‍ പുരുഷാധിപത്യമുണ്ടെന്ന ആരോപണങ്ങളെ തളളി പ്രസിഡന്റ് ഇന്നസെന്റ്. ഏതെങ്കിലും മിടുക്കത്തി സജീവമായി രംഗത്ത് വരികയാണെങ്കില്‍ തന്റെ സ്ഥാനം അവരുടെ തലയില്‍ കെട്ടിവെച്ച് പോകുമെന്നും ഇന്നസെന്റ് പറഞ്ഞു. സിനിമാരംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയെ അമ്മ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റെല്ലാ രംഗത്തെയും പോലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പറയാനും പരിഹരിക്കാനും ഒരു കൂട്ടായ്മ നല്ലതാണെന്നും അതിന് എല്ലാവിധ സഹായങ്ങളും അമ്മ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമെ ഇന്നത്തെ ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യുകയുളളുവെന്ന് പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു.

ഇരുവരും അമ്മയുടെ സജീവ പ്രവര്‍ത്തകര്‍. ആരുടെയും പക്ഷം ചേരാന്‍ അമ്മ തയ്യാറല്ല. ഇക്കാര്യത്തില്‍ അമ്മയില്‍ വിഭാഗീയതയുണ്ടെന്ന തരത്തില്‍ ഉയരുന്ന പ്രചരണം ശരിയല്ല. അംഗങ്ങള്‍ തമ്മിലുളള വ്യക്തിപരമായ തര്‍ക്കത്തില്‍ അമ്മ ഇടപെടില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി. ഇന്നലെ നടന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ നടി ആക്രമിക്കപ്പെട്ടതും ദിലീപിന്റെ മൊഴിയെടുക്കലും ചര്‍ച്ചയായി. എക്സിക്യൂട്ടീവിലെ രണ്ടു വനിതാ പ്രതിനിധികളില്‍ ഒരാള്‍ ഇന്നലെ പങ്കെടുത്തില്ലായിരുന്നു.

കേസില്‍ പൊലീസിന്റെ അന്വേഷണം നടക്കുകയാണെന്ന് പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ എല്ലാവരും കാത്തിരിക്കണം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എല്ലാവര്‍ക്കും ദു:ഖമുണ്ട്. ആര്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാവാന്‍ പാടില്ലാത്തതാണ്. കുറ്റക്കാര്‍ ആരായാലും ശിക്ഷക്കപ്പെടണമെന്നും ഇന്നസെന്റ് പറഞ്ഞു. സംഭവവുമായി സിനിമാരംഗത്തെ ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ അവരെ ‘അമ്മ’ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് മോഹന്‍ലാലും ഇതേ നിലപാടാണ് സ്വീകരിച്ചത്. അതിനിടെ, നടിയെ കുറിച്ച് ടെലിവിഷന്‍ ചാനലില്‍ നടത്തിയ പരാമര്‍ശത്തില്‍ ദിലീപ് ഖേദം പ്രകടിപ്പിച്ചു. താന്‍ നടത്തിയ പരാമര്‍ശം ആരെയും വേദനിപ്പിക്കായിരുന്നില്ലെന്ന് ദിലീപ് പറഞ്ഞു. പ്രസ്താവന വേദനയുണ്ടാക്കിയെങ്കില്‍ താന്‍ ഖേദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എ എം

Share this news

Leave a Reply

%d bloggers like this: