ഏതു നിമിഷവും ആക്രമണം ഉണ്ടാകാം; പന്ത്രണ്ടോളം ജിഹാദികള്‍ അയര്‍ലണ്ടിലേക്ക് കടന്നതായി സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്

ഭീകര പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വെച്ച് ഒരു കൂട്ടം ജിഹാദികള്‍ അയര്‍ലണ്ടിലേക്ക് കടന്നതായി സുരക്ഷാ ഉദ്ദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. ഐസിസ് പിന്തുണയുള്ള ഇവര്‍ തെക്കന്‍ ഡബ്ലിനിലാണ് ഉള്ളതെന്ന് സംശയിക്കപ്പെടുന്നു. 20 ഇസ്ലാമിക തീവ്രവാദികള്‍ അടങ്ങുന്ന സംഘത്തിലെ എട്ട് പേര്‍ കഴിഞ്ഞ ദിവസം സിറിയയില്‍ കൊല്ലപ്പെട്ടിരുന്നു.  അയര്‍ലണ്ടിന്റെ സുരക്ഷാ പഴുതുകള്‍ കണ്ടെത്തി ഭീകരര്‍ക്ക് ഇവിടെ സുരക്ഷിത കേന്ദ്രം ഒരുക്കുവാനുള്ള പദ്ധതിയാണുള്ളതെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

അയര്‍ലണ്ടില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ പ്രഥമദൃഷ്ട്യാ നിരീക്ഷണത്തിലാണെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭാവം മൂലം യുകെ അല്ലെങ്കില്‍ യൂറോപ്പിലെ രാജ്യങ്ങളില്‍ ഉള്ളതുപോലെ അതേ തലത്തില്‍ നിരീക്ഷിക്കപ്പെടുന്നില്ല. മധ്യപൂര്‍വ രാജ്യങ്ങളിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് എന്ന പേരില്‍ പണപ്പിരിവ് നടത്തുന്ന ഇവര്‍ യഥാര്‍ത്ഥത്തില്‍ ഐസിസ് പോലുള്ള ഗ്രൂപ്പുകള്‍ക്ക് ഫണ്ട് നല്‍കാനാണ് പണം ഉപയോഗിക്കുന്നതെന്ന് ഗാര്‍ഡ വെളിപ്പെടുത്തുന്നു. ഇസ്ലാമിക ഭീകരവാദവുമായി ബന്ധമുള്ള ഒരാളെ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി അയര്‍ലണ്ടില്‍ നിന്ന് പുറത്താക്കിയിരുന്നു.

ഗാര്‍ഡ, പ്രതിരോധ സേനകള്‍, ഭീകര വിരുദ്ധ സ്‌കോഡ് എന്നീ സൈനിക യൂണിറ്റുകളുടെ കൂട്ടായ്മയില്‍ രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, ആക്രമണ രീതി തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണ്. രാജ്യാന്തര തലത്തില്‍ ഇസ്ലാമിക് വാദം പ്രചരിപ്പിക്കുന്നവരുടെ ട്രാന്‍സിറ്റ് പോയിന്റാണെന്ന ഖ്യാതിയും ഡബ്ലിനുണ്ട്. ഫെറി വഴിയോ,ട്രെയിന്‍,ബസ് മാര്‍ഗങ്ങളിലൂടെയോ അയര്‍ലണ്ടില്‍ പ്രവേശിക്കുമ്പോള്‍ മിക്കപ്പോഴും യാത്രാരേഖകള്‍ പോലും പരിശോധിക്കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: