ഏകവരുമാനക്കാരും താഴ്ന്ന വരുമാനക്കാരും വാടക വിപണിയില്‍ നിന്ന് പുറത്ത് പോകുമെന്ന് ആശങ്ക

ഡബ്ലിന്‍: ഏക വരുമാനക്കാരായ കുടുംബങ്ങള്‍ വാടക നല്‍കുന്നതിന് പ്രയാസപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍.  ഉയര്‍ന്ന വാടകമൂലം ഏകവരുമാനമുള്ള കുടുംബങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും വാടക താമസമെന്നത്  പ്രയാസം നിറഞ്ഞതായി മാറും. രണ്ട് കിടപ്പ് മുറിയുള്ള പ്രോപ്പര്‍ട്ടികള്‍ ഇവര്‍ക്ക് ലഭിക്കാനുള്ള സാഹചര്യം ഡബ്ലിനില്‍ നിന്ന് അപ്രത്യക്ഷമാവുകയാണ്. ഡബ്ലിന്‍1 മുതല്‍ 24 വരെയുള്ള പോസ്റ്റ് കോഡുകളില്‍ ശരാശരി വാടക 900 യൂറോ വരെയായി ലഭ്യമല്ല.  2014ലെ ശരാശരി വാര്‍ഷിക വരുമാനം 35768 യൂറോയെ അടിസ്ഥാനപ്പെടുത്തിയാണ് 900 യൂറോ വാടകയെന്നത് കണക്കാക്കിയിരിക്കുന്നത്. വരുമാനത്തിന്‍റെ 30 ശതമാനത്തില്‍ അധികമാകരുത് വാടകയെന്നതാണ് പൊതു മാനദണ്ഡം.

താമസ സൗകര്യം ലഭ്യമാകുക എന്നത് ഇപ്പോഴും പ്രശ്നമായി ആരും കാണാത്തത് അത്ഭുതപ്പെടുത്തുന്നുണ്ടെന്നാണ്  സെന്‍റ് വിന്‍സെന്‍റ് പോളില്‍ നിന്നുള്ള ജോണ്‍ മാര്‍ക്ക് മകാഫ്രെ പറയുന്നത്. കാര്യങ്ങള്‍ കാണുന്നതിനപ്പുറം പ്രതിസന്ധിയിയിലാണ്. സ്വകാര്യ വാടകസ്ഥലങ്ങള്‍ ലഭ്യമാകുന്നത് ഇടത്തരവും ഉയര്‍ന്നതുമായ വരുമാനക്കാര്‍ക്കുമാണെന്ന് വ്യക്തമാക്കുന്നു. ഇത് ഡബ്ലിനിലെ മാത്രം കാര്യമാണെന്ന് വിചാരിക്കേണ്ടന്ന മുന്നറിയിപ്പുമുണ്ട്.   സാമ്പത്തികമായി ആര്‍ക്കാണ് നിലവില്‍ ലഭ്യമാകുന്ന വീടുകള്‍ വഹിക്കാന്‍ കഴിയുകയെന്ന ചോദ്യം അവശേഷിക്കുന്നുണ്ടെന്ന് സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കുന്നു.  പ്രൊവിന്‍സുകളിലും ഗ്രാമങ്ങളിലും ലഭ്യമാകുന്ന വാടക വീടുകളുടെ നിലവാരവും ലഭ്യതയും  പ്രശ്നമാകാവുന്നതാണ്. 25000-40000 യൂറോയ്ക്ക് ഇടയില്‍ വരുമാനമുള്ള ഇടത്തരക്കാര്‍ വാടക വിപണയില്‍ ആവശ്യക്കാരായി വര്‍ധിക്കുന്നുണ്ട്.  ആവശ്യക്കാര്‍ ലഭ്യമാകുന്ന പ്രോപ്പര്‍ട്ടികളേക്കാള്‍ കൂടുതലുണ്ടെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

വിതരണവും ആവശ്യവും തമ്മില്‍ സംതുലനം സാധ്യമാക്കിയില്ലെങ്കില്‍  വന്‍ വാടക വര്‍ധനയ്ക്കാവും സാഹചര്യം വഴിവെയ്ക്കുക. സര്‍ക്കാര്‍ 2020-ാടെ  സോഷ്യല്‍ ഹൗസിങ് പദ്ധതി നടപ്പാക്കുന്നത് മാത്രമാണ് ഏക വഴിയായി ഇപ്പോള്‍ മുന്നിലുള്ളത് എന്നാല്‍ ഇത് കൊണ്ട് മാത്രം മേഖലയില്‍ നിയന്ത്രണം സാധ്യമാകില്ല. സ്വകാര്യമേഖല കൂടി നടപടികളെടുക്കേണ്ടി വരും.  ജൂണില്‍ ഡബ്ലനില്‍ നഗരത്തിലെയും കൗണ്ടിയിലെയും വാടക ഹൗസ്, അപ്പാര്‍ട്ട്മെന്‍റ്, ഫ്ലാറ്റ് എന്നിവയുടെ ശരാശരി നിരക്ക്  1184 യൂറോ ആയിരുന്നു.  വാര്‍ഷികവരുമാനത്തെ അടിസ്ഥാനമാക്കിയാല്‍  വാടകയ്ക്കായി ശരിയായി വരുമാനത്തിന്‍റെ നാല്‍പത് ശതമാനം വരെയാണ് ചെലവാക്കുന്നതെന്ന് കണക്കാക്കാം. ഏക വരുമാനക്കാരുടെ വാര്‍ഷിക വേതനം 35768 യൂറോ കണക്കാക്കി ശരാശരി വാടക 30 ശതമാനമായി തന്നെ കണക്കാക്കിയാല്‍ 900 യൂറോ വരും. എന്നാല്‍ ഈ തുകയ്ക്കുള്ളില്‍ വാടകവീട് ലഭ്യമാകുക എന്നത് ഡബ്ലിനില്‍ സാധ്യമല്ല.

എസ്

Share this news

Leave a Reply

%d bloggers like this: