എ.​ടി.​എം ഇ​ട​പാ​ടി​ന്​ പുത്തൻ ബയോമെട്രിക് സംവിധാനം വരുന്നു

എ.ടി.എമ്മിന്റെ പാസ്വേഡ് ഇനി മറന്നാലും പേടിയ്ക്കേണ്ട. വിരലടയാളം നല്‍കി ഇനി ഇടപാടുകള്‍ നടത്താം. വിരലടയാളം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കാവുന്ന പുതുതലമുറ ബയോമെട്രിക് കാര്‍ഡുകളും മെഷീനുകളും വരുന്നു. യു.എസ് കമ്പനിയായ മാസ്റ്റര്‍കാര്‍ഡാണ് ഇത്തരം കാര്‍ഡുകള്‍ പുറത്തിറക്കിയത്.
എ.ടി.എം കാര്‍ഡില്‍ കാര്‍ഡ് ഉടമയുടെ വിരലടയാളം ചിപ്പ് വഴി സ്റ്റോര്‍ ചെയ്യും. ഇത് എ.ടി.എം മെഷീനിലിട്ടാല്‍ നമുക്ക് ഏത് ഇടപാട് നടത്താന്‍ പാസ്വേഡോ അല്ലെങ്കില്‍ വിരലടയാളമോ ഇഷ്ടമുള്ള വഴി സ്വീകരിക്കാം.

മൊബൈൽ ഇടപാടുകൾക്കും വിരലടയാളം ഉപയോഗിക്കാം. തട്ടിപ്പുകൾ തടയാനും പുതിയ സംവിധാനമുപകരിക്കും. വിരലടയാളം കാർഡിൽ സൂക്ഷിക്കുന്നതാണ് പുതിയ രീതി. ഷോപ്പിങ്ങിനും മറ്റും കാർഡ് ഉപയോഗിക്കുേമ്പാൾ നിശ്ചിത ഉപകരണത്തിൽ വിരലടയാളം പതിപ്പിച്ചാലേ പണമടക്കാനാവൂ. യഥാർഥ കാർഡ് ഉടമക്ക് മാത്രമേ ഇത്തരം കാർഡുകൾ ഉപയോഗിക്കാൻ പറ്റൂവെന്ന് മാസ്റ്റർകാർഡ് അധികൃതർ വ്യക്തമാക്കി. യൂറോപ്പിലും ഏഷ്യയിലുമടക്കം പരീക്ഷണം നടത്തിയ ശേഷം ഇൗ വർഷം അവസാനത്തോെട കാർഡ് വ്യാപകമാക്കാനാണ് പദ്ധതി.

ഈ സാങ്കേതികത ദക്ഷിണാഫ്രിക്കയില്‍ പരീക്ഷിച്ചപ്പോള്‍ വിജയം കണ്ടു. വൈകാതെ ഇത് ലോകതലത്തില്‍ വ്യാപിപ്പിക്കുമെന്ന് മാസ്റ്റര്‍കാര്‍ഡ് അധികൃതര്‍ അറിയിച്ചു. ഫിംഗര്‍പ്രിന്റ് സ്കാനറുകള്‍ എ.ടി.എമ്മില്‍ വരുന്നത് വഴി തട്ടിപ്പുകള്‍ തടയാനും ഇടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കാനും ഇത് വഴിയാകുമെന്നും അധികൃതര്‍ പറഞ്ഞു. ഷോപ്പിങ്ങിനും മറ്റും കാര്‍ഡ് ഉപയോഗിക്കുേമ്ബാള്‍ നിശ്ചിത ഉപകരണത്തില്‍ വിരലടയാളം പതിപ്പിച്ചാലേ പണമടക്കാനാവൂ. യഥാര്‍ത്ഥ കാര്‍ഡ് ഉടമക്ക് മാത്രമേ ഇത്തരം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ പറ്റൂവെന്ന് മാസ്റ്റര്‍കാര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

 
എ എം

Share this news

Leave a Reply

%d bloggers like this: