എ പി ജെ അബ്ദുള്‍ കലാമിന് ആദരാഞ്ജലി അര്‍പ്പിച്ച ബോളിവുഡ് നടി അനുഷ്‌ക ശര്‍മയ്ക്ക് ആളുമാറി

മുംബൈ: മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന് ആദരാഞ്ജലി അര്‍പ്പിച്ച ബോളിവുഡ് നടി അനുഷ്‌ക ശര്‍മയ്ക്ക് ആളുമാറി. അബ്ദുള്‍ കലാമിന് പകരം അബ്ദുള്‍കലാം ആസാദിന്റെ മരണത്തിലായിരുന്നു അനുഷ്‌ക ദു:ഖം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തത്. അബ്ദുള്‍ കലാം ആസാദിന്റെ മരണവാര്‍ത്ത എന്നെ ഏറെ ദു:ഖിപ്പിപ്പിക്കുന്നു. പ്രചോദനം പകര്‍ന്ന ആ ദാര്‍ശനികന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്നായിരുന്നു അനുഷ്‌കയുടെ ആദ്യ ട്വീറ്റ്.

അനുഷ്‌കയുടെ അബദ്ധത്തിനെതിരെ ട്വിറ്ററില്‍ ആരാധകരുടെ പ്രതിഷേധം ഉയര്‍ന്നതോടെ അബദ്ധം തിരിച്ചറിഞ്ഞ താരം ഉടന്‍ ട്വീറ്റ് പിന്‍വലിച്ച് പുതിയ ട്വീറ്റ് ചെയ്തു. എന്നാല്‍ രണ്ടാം തവണയും അനുഷ്‌കയ്ക്ക് തെറ്റി. ഇത്തവണയും അബ്ദുള്‍ കലാമിന് പകരം അബ്ദുള്‍ കലാം ആസാദിനു തന്നെയായിരുന്നു ഹോളിവുഡ് താരം ആദരാഞ്ജലി അര്‍പ്പിച്ചത്. പെട്ടെന്ന് അബദ്ധം തിരിച്ചറിഞ്ഞ താരം മൂന്നാം തവണ അബ്ദുള്‍ കലാമിനു തന്നെ ആദരാഞ്ജലി അര്‍പ്പിച്ചു.

Share this news

Leave a Reply

%d bloggers like this: