എസ് എ ബോബ്ഡെ ഇന്ത്യയുടെ 47 മത് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു

ന്യൂഡല്‍ഹി: രഞ്ജന്‍ ഗൊഗോയി പടിയിറങ്ങുബോള്‍ ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി എസ് എ ബോബ്ഡെ
സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പുനഃപരിശോധന വേണ്ടിവരുന്ന അയോദ്ധ്യ കേസ്, ശബരിമല യുവതി പ്രവേശനം എന്നീ കേസുകളില്‍ അന്തിമ വിധിന്യായം പുറപ്പെടുവിക്കേണ്ടത് ബോബ്ഡെ അംഗമായ ഭരണഘടന ബഞ്ചാണ്. അയോധ്യ കേസ്, ബിസിസിഐ കേസ് എന്നിവ ഉള്‍പ്പെടെ ഒട്ടേറെ സുപ്രധാന കേസുകളില്‍ വാദംകേള്‍ക്കുന്ന ബെഞ്ചില്‍ ഇദ്ദേഹം അംഗമായിരുന്നു.

1956 ഏപ്രില്‍ 24ന് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നാണ് ബോബ്ഡെ ജനിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ അരവിന്ദ് ശ്രീനിവാസാണ് ബോബ്‌ഡേയുടെ പിതാവ്. നാഗ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം പൂര്‍ത്തിയാക്കി. 2000 മാര്‍ച്ച് 29 ന് ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 2012ല്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2013 ഏപ്രില്‍ 12 നാണ് സുപ്രീംകോടതിയിലെത്തിയത്.

Share this news

Leave a Reply

%d bloggers like this: